ഇന്നത്തെ ചിന്താവിഷയം

സി.ടെറ്റ് ഫെബ്രുവരി 2ന്; അപേക്ഷ ജനുവരി 8 വരെ

കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷയായ സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (CTET) ഓൺലൈനായി അപേക്ഷിക്കാം. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്ക് അധ്യാപകരാവാനുള്ള യോഗ്യതാ മാനദണ്ഡമാണ് സി.ടെറ്റ്. സി.ബി.എസ്.സിയാണ് പരീക്ഷ നടത്തുന്നത്.
2015 ജനുവരി 8 വരെ ഓൺലൈനായി അപേക്ഷിക്കാം. നെഗറ്റീവ് മാ൪ക്കില്ലാത്ത രണ്ടര മണിക്കൂ൪ ദൈ൪ഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷയാണിത്. ഒന്നു മുതൽ 5 വരെ ക്ലാസുകളിലേക്ക് അധ്യാപകരാവാൻ പ്രൈമറി ലെവൽ പരീക്ഷയും 6 മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപകരാവാൻ എലമെന്ററി ലെവൽ പരീക്ഷയുമാണ് എഴുതേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക. (വെബ്സൈറ്റ് ചുവടെ).

അപേക്ഷാ ഫീസ് :
ഏതെങ്കിലും ഒരു പേപ്പറിന് -
ജനറൽ / ഒ.ബി.സി വിഭാഗങ്ങൾക്ക് : 600 രൂപ.
പട്ടികവിഭാഗങ്ങൾക്ക് /  വികലാംഗ൪ക്ക് : 200 രൂപ.
രണ്ടു പേപ്പറുകൾക്കും ഒരുമിച്ച് :
ജനറൽ / ഒ.ബി.സി വിഭാഗങ്ങൾക്ക് : 1000 രൂപ.
പട്ടികവിഭാഗങ്ങൾക്ക് /  വികലാംഗ൪ക്ക് : 500 രൂപ.

അപേക്ഷ സമ൪പ്പിച്ചശേഷം കൺഫ൪മേഷൻ പേജ് സൂക്ഷിച്ചുവെയ്ക്കണം.
വെബ്സൈറ്റ് - www.ctet.nic.in.
CTET 2015 Online Application | CTET 2015 Exam Syllabus | CTET 2015 Application Fee Details
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................