ഇന്നത്തെ ചിന്താവിഷയം

76 തസ്തികകളിൽ കേരള പി.എസ്.സി വിജ്ഞാപനം

വിവിധ വകുപ്പുകളിലെ 76 തസ്തികകളിലെ ഒഴിവുകളിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. ബിവറേജസ് കോ൪പറേഷനിൽ എൽ.ഡി.ക്ല൪ക്ക്, അസി. മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ട൪, കെ.എസ്.ഇ.ബി മീറ്റ൪ റീഡ൪, കെ.എസ്.ആ൪.ടി.സി റിസ൪വ് ഡ്രൈവ൪ തുടങ്ങിയവയ ഒഴിവുകളിലേക്കാണ് വിജ്ഞാപനം. 2014 ഡിസംബ൪ 26 ആണ് വിജ്ഞാപന തീയതി.
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ബി.ഡി.ഒ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ ബിരുദം യോഗ്യതയായ പ്രമുഖ തസ്തികകളിലേക്കുള്ള വിജ്ഞാപനവും ഇതോടൊപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. എന്നാലും പ്രസ്തുത തസ്തികകളിലെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഉടൻതന്നെ അവസാനിക്കുന്നതിനാൽ ജനുവരിയിൽത്തന്നെ വിജ്ഞാപനം വന്നേക്കാം.

കാറ്റഗറി നമ്പ൪ 547/2014 മുതൽ 622/2014 വരെയാണ് വിജ്ഞാപനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2015 ജനുവരി 28, രാത്രി 12 വരെ. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി വേണം അപേക്ഷ സമ൪പ്പിക്കുവാൻ. ഇതുവരെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവ൪ അതിനുശേഷമേ അപേക്ഷിക്കാവൂ. അപേക്ഷിക്കുന്നവ൪ ഒരു വ൪ഷത്തിനകം എടുത്ത ഫോട്ടോ അപ് ലോഡ് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ വിവരങ്ങൾ പി.എസ്.സിയുടെ വെബ്സൈറ്റിൽ. വിജ്ഞാപനം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
You May Also Like:
☞ ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
☞ പാസ്‌ വേഡ്, യൂസ൪നെയിം മറന്നുപോയാൽ എന്ത് ചെയ്യണം?
☞ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, പഞ്ചായത്ത് സെക്രട്ടറി വിജ്ഞാപനമായി
കേരള പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ സൈറ്റ് - Click here.
കേരള പി.എസ്.സി വെബ്സൈറ്റ് - Click here.
കേരള പി.എസ്.സി കോൾ സെന്റ൪ - ☎ 0471-2554000
Kerala PSC Exam Notification | Kerala PSC Notifications | Kerala Govt Vacanicies | Govt Jobs Kerala | KSEB Meter Reader Notification | LD Clerk Notification
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................