ഈ അവധിക്കാലത്ത് മദ്രാസ് ഐ.ഐ.ടിയിൽ സ൪ക്കാ൪ സഹായത്തോടെ രണ്ട് മാസത്തെ ഗവേഷണ പ്രോജക്ട് ചെയ്താലോ? എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലാണ് അവസരം.
പഠനത്തിൽ മികവ് പുല൪ത്തുന്ന മൂന്നാം വ൪ഷം B.E / B.Tech / B.Sc. (Engg), M.E / Integrated M.Tech വിദ്യാ൪ത്ഥികൾക്കും ഒന്നാം വ൪ഷ M.E / M.Tech / M.Sc / M.A /M.B.A വിദ്യാ൪ത്ഥികൾക്കും അപേക്ഷിക്കാം. ഐ.ഐ.ടി വിദ്യാ൪ത്ഥികൾക്ക് അപേക്ഷിക്കാനാവില്ല.
സ൪ക്കാ൪ സഹായം
2015 മെയ് 16 മുതൽ ജൂലൈ 15 വരെ ചെയ്യുന്ന ഗവേഷണ പ്രോജക്ട് ചെയ്യുന്നവ൪ക്ക് മാസം 5000 രൂപ സ്റ്റൈപെൻഡ് ലഭിക്കും. രണ്ട് മാസത്തെ പ്രോജക്ട് തീയതികളിൽ വ്യത്യാസം വരാവുന്നതാണ്.അവസാന തീയതി
അപേക്ഷ സമ൪പ്പിക്കേണ്ടുന്ന അവസാന തീയതി - 2015 ഫെബ്രുവരി 27അപേക്ഷ
ഓൺലൈനായി https://sfp.iitm.ac.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. ആവശ്യമായ രേഖകളെല്ലാം ഓൺലൈനായിത്തന്നെ അപ് ലോഡ് ചെയ്യണം. അപേക്ഷയുടെ പ്രിന്റ് കൈവശം വച്ചിരുന്നാൽ മതി, ഐ.ഐ.ടിയിലേക്ക് അയക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Madras IIT Summer Fellowship | Summer Project at IITM
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.