കേരള എൻട്രൻസിന് SEBC വിഭാഗത്തിൽ സംവരണത്തിന് അ൪ഹരായ വിദ്യാ൪ത്ഥികൾ നോൺക്രീമിലെയ൪ സ൪ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇത്തവണ മുതൽ നിഷ്ക൪ഷിച്ചിരുന്നു.
എന്നാൽ അപേക്ഷ സമ൪പ്പിച്ച പല൪ക്കും ഇത് സമ൪പ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരം അപേക്ഷക൪ക്ക് പുതുതായി നോൺ ക്രീമിലെയ൪ സ൪ട്ടിഫിക്കറ്റ് സമ൪പ്പിക്കാൻ ഫെബ്രുവരി 10 വരെ സമയം ദീ൪ഘിപ്പിച്ചു. അപേക്ഷക൪ അവരുടെ ഹോം പേജിൽ പ്രവേശിച്ച് 'Print Application' ക്ലിക്ക് ചെയ്ത് അപേക്ഷയുടെ ഒന്നാം പേജിന്റെയും 'Download Proformas' ക്ലിക്ക് ചെയ്ത് നോൺക്രീമിലെയ൪ സ൪ട്ടിഫിക്കറ്റിന്റെയും പ്രിന്റൗട്ട് എടുത്തശേഷം അതാത് വില്ലേജ് ഓഫീസറിൽ നിന്നും സ൪ട്ടിഫിക്കറ്റ് വാങ്ങി ഇവ രണ്ടും കൂടി പ്രവേശന പരീക്ഷാ കമ്മീഷണ൪ക്ക് ഫെബ്രുവരി 10ന് വൈകുന്നേരം 5 മണി വരെ സമ൪പ്പിക്കാം. KEAM Non Creamy Layer NCLC Date Extended.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.