ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ആഫീസില്‍ 2015 ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കേന്ദ്ര സ൪ക്കാ൪ സ്കോള൪ഷിപ്പോടുകൂടി പഠിക്കാൻ അവരമുണ്ടാവും.
ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. പ്രവേശന സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2003 ജനുവരി രണ്ടിന് മുൻപോ 2004 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാൻ സാധിക്കില്ല. അപേക്ഷകരുടെ കുറഞ്ഞ പ്രായം പതിനൊന്നര വയസും കൂടിയ പ്രായം 13 വയസുമാണ്. 2016 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ 2015 ജൂൺ 1, 2 തീയതികളിൽ സംസ്ഥാന തലസ്ഥാനങ്ങളിൽ നടക്കും. ജൂൺ 1ന് രാവിലെ ഈംഗ്ലീഷ് ഉച്ച കഴിഞ്ഞ് ഗണിതം, ജൂൺ 2ന് രാവിലെ പൊതുവിജ്ഞാനം എന്നിങ്ങനെ മൂന്ന് പേപ്പറുകളാണുള്ളത്. എഴുത്ത് പരീക്ഷയ്ക്ക് കുറഞ്ഞത് 50 ശതമാനം മാ൪ക്ക് നേടണം. തുട൪ന്ന് അഭിമുഖത്തിനും 50 ശതമാനം മാ൪ക്ക് നേടിയാൽ വൈദ്യപരിശോധനയ്ക്ക് പങ്കെടുക്കാം.അപേക്ഷ
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോറവും, വിവരങ്ങളും, മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കാന്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. ജനറല്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് അപേക്ഷാഫോം 430 രൂപയ്ക്ക് രജിസ്‌റ്റേഡ് പോസ്റ്റില്‍ ലഭിക്കുന്നതിനും 480 രൂപയ്ക്ക് സ്പീഡ് പോസ്റ്റില്‍ ലഭിക്കുന്നതിനും അപേക്ഷിക്കാവുന്നതാണ്. എസ്.സി/എസ്.ടി വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 385 രൂപയ്ക്ക് രജിസ്‌ട്രേഡ് പോസ്റ്റില്‍ ലഭിക്കാനും 435 രൂപയ്ക്ക് സ്പീഡ് പോസ്റ്റില്‍ ലഭിക്കാനും "ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍ " (ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ ഡെറാഡൂണ്‍ ,ബാങ്ക് കോഡ് 01576) വിലാസത്തില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ www.rimc.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും എടുത്ത ചെല്ലാൻ സഹിതം ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ - 248003 വിലാസത്തില്‍ അപേക്ഷിക്കണം. കേരളത്തിലും ലക്ഷദ്വീപിലും ഉള്ള അപേക്ഷകര്‍ മാര്‍ച്ച് 31 ന് മുമ്പ് സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തിലാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് - www.rimc.gov.in.
Indian Military College, Dehradun | RIMC Admission 2015
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.