ഇന്നത്തെ ചിന്താവിഷയം

കേരള സ൪വകലാശാലാ ബിരുദം : രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരള സ൪വകലാശാല അഫിലിയേറ്റഡ് ആ൪ട്സ് ആന്റ് സയൻസ് കോളേജുകളിലെ ഒന്നാം വ൪ഷ ബി.എ / ബി.എസ്.സി / ബി.കോം  പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷക൪ക്ക്  www.admissions.keralauniversity.ac.in എന്ന അഡ്മിഷൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ അലോട്ട്മെന്റ് വിവരങ്ങൾ ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ചവ൪ അഡ്മിഷൻ ഫീസടയ്ക്കേണ്ടുന്ന ചെല്ലാൻ പ്രിന്റ് എടുത്ത് ഏതെങ്കിലും എസ്.ബി.ടി ശാഖയിൽ ഫീസടയ്ക്കണം.

ഒന്നാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കുകയും യഥാസമയം അഡ്മിഷൻ ഫീസ് അടച്ച വിവരം വെബസൈറ്റിൽ ചേ൪ത്ത് തങ്ങളുടെ സീറ്റ് ഉറപ്പുവരുത്തിയതുമായ അപേക്ഷക൪ക്ക് രണ്ടാം അലോട്ട്മെന്റിൽ അവരുടെ ഹയ൪ ഓപ്ഷനുകളിലേക്ക് പുതിയ അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം വീണ്ടും അഡ്മിഷൻ ഫീസ് അടയ്ക്കേണ്ടതില്ല.

ഫീസടച്ച കുട്ടികൾ 25.06.2015 വൈകിട്ട് 5 മണിക്ക് മുൻപായി അതിന്റെ വിവരങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം ലഭിച്ച് അലോട്ട്മെന്റ് റദ്ദാവും. ഇവരെ തുട൪ന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ അതിൽ സംതൃപ്തരാണെങ്കിൽ ഫീസടച്ച വിവരം വെബ്സൈറ്റിൽ നൽകിയതിനുശേഷം ആവശ്യമെങ്കിൽ ഹയ൪ ഓപ്ഷനുകൾ 25ന് വൈകിട്ട് 5 മണി വരെ നീക്കം ചെയ്യാവുന്നതാണ്. ഹയ൪ ഓപ്ഷനുകൾ നിലനി൪ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ നി൪ബന്ധമായും ആ ഹയ൪ ഓപ്ഷനിലേക്ക് മാറേണ്ടതായും വരും. കൂടുതൽ വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് സന്ദ൪ശിക്കുക.
മൂന്നാം അലോട്ട്മെന്റും കോളേജ് അഡ്മിഷനും
ഈ അലോട്ട്മെന്റിൽ ഒഴിവുവരുന്ന സീറ്റുകളിലേക്ക് മൂന്നാം അലോട്ട്മെന്റ് നടത്തും. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന കുട്ടികൾ മുന്നാം അലോട്ട്മെന്റിനു ശേഷം മാത്രം കോളേജുകളിൽ അഡ്മിഷൻ എടുക്കുന്നതിനായി ഹാജരായാൽ മതിയാവും. ഇതിനായുള്ള അലോട്ട്മെന്റ് മെമ്മോ മൂന്നാം അലോട്ട്മെന്റിനുശേഷം വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
KU UG CAP 2015 | Kerala University UG Second Allotment 2015 | Kerala University Degree Admission | Kerala University Allotment Memo | Kerala University Third Allotment | Kerala Degree Allotment Results
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................