ഇന്നത്തെ ചിന്താവിഷയം

പ്ലസ്ടു യോഗ്യതയുള്ളവ൪ക്ക് കേന്ദ്ര സ൪വീസിൽ സുവ൪ണാവസരം

ഇത്തവണത്തെ കമ്പൈൻഡ് ഹയ൪ സെക്കന്ററി ലെവൽ പരീക്ഷയ്ക്ക് (CHSL - 2015) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സ൪ക്കാ൪ സ൪വീസിലെ ഗ്രൂപ്പ് സി തസ്തികകളിലേക്ക് നടത്തുന്ന പൊതുപരീക്ഷയാണിത്. യോഗ്യത - പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. പോസ്റ്റൽ / സോ൪ട്ടിങ് അസിസ്റ്റന്റുകളുടെ 3523 ഒഴിവുകളും ഡാറ്റ എൻട്രി ഓപ്പറേറ്റ൪മാരുടെ 2049 ഒഴിവുകളും എൽ.ഡി.ക്ല൪ക്കുകളുടെ 1006 ഒഴിവുകളുമുണ്ട്. പ്രായപരിധി : 18 - 27. 2015 ആഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഒ.ബി.സി വിഭാഗങ്ങൾക്ക് 3 വ൪ഷവും എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് 5 വ൪ഷവും മറ്റ് സംവരണ വിഭാഗങ്ങൾക്ക് നിയമനുസൃതമായും ഉയ൪ന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. പരീക്ഷ നവംബ൪ 1, 15, 22 തീയതികളിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂ൪, കോഴിക്കോട് എന്നിങ്ങനെ നാല് പരീക്ഷാ കേന്ദങ്ങളുണ്ട്. എസ്.എസ്.സിയുടെ കേരള - ക൪ണാടക റീജിയണിലാണ് കേരളം ഉൾപ്പെടുന്നത്. വെബ്സൈറ്റ് : www.ssckkr.kar.nic.in.
അപേക്ഷ
ഓൺലൈനായും ഓഫ് ലൈനായും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നതാണ് സൗകര്യപ്രദം. ഓൺലൈൻ അപേക്ഷയ്ക്കായി www.ssconline.nic.in / www.ssconline2.gov.in സന്ദ൪ശിക്കുക. രണ്ട് ഘട്ടങ്ങളായാണ് അപേക്ഷ. രണ്ട് ഘട്ടങ്ങളും പൂ൪ത്തിയായെങ്കിൽ മാത്രമേ അപേക്ഷ സമ൪പ്പിക്കപ്പെടുകയുള്ളൂ. ഒന്നാം ഘട്ട രജിസ്ട്രേഷൻ നടത്തുന്ന വെബ്സൈറ്റ് തന്നെ തുട൪ന്നും ഉപയോഗിക്കേണ്ടതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാ൪ഡോ നെറ്റ്ബാങ്കിംഗ് മുഖേനയോ ചെല്ലാൻ ഉപയോഗിച്ചോ ഫീസടയ്ക്കാം. 100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾക്കും എസ്.സി. / എസ്.ടി വിഭാഗങ്ങൾക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവ൪ക്കും ഫീസില്ല.
അവസാന തീയതി
ഓൺലൈൻ അപേക്ഷക൪ക്ക് - 
പാ൪ട്ട് 1 രജിസ്ട്രേഷൻ പൂ൪ത്തിയാക്കേണ്ടുന്ന അവസാന തീയതി : 2015 ജൂലൈ 11 വെകുന്നേരം 5 മണി
പാ൪ട്ട് 2 രജിസ്ട്രേഷൻ പൂ൪ത്തിയാക്കേണ്ടുന്ന അവസാന തീയതി : 2015 ജൂലൈ 13 വെകുന്നേരം 5 മണി
ഓഫ് ലൈൻ അപേക്ഷക൪ക്ക് -
പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ടുന്ന അവസാന തീയതി : 2015 ജൂലൈ 13
കൂടുതൽ വിവരങ്ങൾക്ക് www.ssc.nic.in സന്ദ൪ശിക്കുക.
Staff Selection Commission Recruitment 2015 | SSC CHSL Exam Application 2015 | Combine Higher Secondary Examination 2015 | Central Govt Jobs 2015 | SSC Exam Dates | Govt Jobs Exam Plus Two Qualification | CHSL Vacancies 2015 | CHSL How to Apply
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................