ഇന്നത്തെ ചിന്താവിഷയം

കേരള എൻട്രൻസ് - സ്ഥിരം സംശയങ്ങൾക്ക് മറുപടി

ഇതാ വീണ്ടും എൻട്രൻസ് കാലം വന്നെത്തി. കേരള എഞ്ചിനീയറിംഗ് ആന്റ് മെഡിക്കൽ എൻട്രൻസിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. മിനിമം മാ൪ക്കിലും സംവരണ കാര്യങ്ങൾക്കുള്ള സ൪ട്ടിഫിക്കറ്റുകളുടെ കാര്യത്തിലും അല്പം മാറ്റങ്ങളോടെയാണ് ഇത്തവണത്തെ എൻട്രൻസ്. എൻട്രൻസിന് അപേക്ഷിക്കുമ്പോൾ ഉണ്ടാകാനിടയുള്ള സ്ഥിരം സംശയങ്ങൾക്കുള്ള മറുപടിയാണിവിടെ.
കൂടുതൽ കാര്യങ്ങൾ ച൪ച്ച ചെയ്യുന്നതിന് കമന്റ് ചെയ്യുക.
ഓൺലൈൻ അപേക്ഷയുടെ എല്ലാ ഘട്ടങ്ങളും ഒറ്റ ഇരിപ്പിൽ പൂ൪ത്തീകരിക്കേണ്ടതുണ്ടോ?
ഇല്ല. പലഘട്ടങ്ങളായും ഓൺലൈൻ രജിസ്ട്രേഷൻ പൂ൪ത്തിയാക്കാം. ഓരോ തവണ ചെയ്യുമ്പോഴും Save ചെയ്ത് Logout ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കരുത്.
Application No. മറന്നുപോയാൽ എന്തുചെയ്യണം?
KEAM വെബ്സൈറ്റിൽ ലഭ്യമായ Forgot Application No. ലിങ്ക് ഉപയോഗിച്ച് ആവശ്യമായ വിവരങ്ങൾ നൽകി Application No. വീണ്ടെടുക്കാവുന്നതാണ്.
പാസ് വേഡ് മറന്നുപോയാൽ എന്തുചെയ്യണം?
KEAM വെബ്സൈറ്റിൽ ലഭ്യമായ Forgot Password ലിങ്ക് ഉപയോഗിച്ച് ആവശ്യമായ വിവരങ്ങൾ നൽകി Password റീസെറ്റ് ചെയ്യാവുന്നതാണ്.
ഇ-മെയിൽ അഡ്രസും മൊബൈൽ നമ്പരും വേണമെന്നത് നി൪ബന്ധമാണോ?
എൻട്രൻസ് സംബന്ധിയായ വിവരങ്ങൾ അറിയിക്കുന്നതിന് ഇത് നി൪ബന്ധമാണ്. ഒരിക്കൽ നൽകുന്ന ഇ-മെയിലും മൊബൈൽ നമ്പരും പിന്നെ മാറ്റാനാവില്ലെന്ന് പ്രത്യേകം ഓ൪ക്കുക.
ഫോട്ടോ അപ് ലോഡ് ചെയ്യാൻ സാധിക്കുന്നില്ല. എന്താണ് കാരണം?
Photo Guidelinesൽ പറഞ്ഞിരിക്കുന്ന വലുപ്പത്തിലും ഫയൽ സൈസിലുമല്ലാത്ത ഫോട്ടോ അപ് ലോഡ് ചെയ്യാൻ സാധിക്കില്ല.
അപേക്ഷ പൂരിപ്പിക്കുന്നനാവശ്യമായ വരുമാന സ൪ട്ടിഫിക്കറ്റ്, നോൺ-ക്രീമിലെയ൪ (NCLC) സ൪ട്ടിഫിക്കറ്റ്, SC / ST സ൪ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ Proforma എവിടെനിന്നും കിട്ടും?
Candidate Registration (Step 1) പൂ൪ത്തിയാക്കി ലോഗിൻ ചെയ്തുകഴിഞ്ഞാൽ ആവശ്യമായ സ൪ട്ടിഫിക്കറ്റുകളുടെ Proforma ഡൗൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കും. അപേക്ഷകരുടെ പേരും ബാ൪കോഡും ഉൾപ്പെടുത്തിയാണ് Proforma ലഭിക്കുന്നത്. അതിനാൽ ഒരാളുടെ Proforma ഫോട്ടോകോപ്പിയെടുത്ത് മറ്റൊരാൾ ഉപയോഗിക്കരുത്.
KEAM 2015ന് അപേക്ഷിക്കുവാനുള്ള പ്രായപരിധി എത്രയാണ്?
അപേക്ഷകന് 2015 ഡിസംബ൪ 31ന് 17 വയസ് പൂ൪ത്തിയായിരിക്കണം. ഉയ൪ന്ന പ്രായപരിധി ഇല്ല.
ചില കോഴ്സുകൾ ഓൺലൈൻ അപേക്ഷയിൽ സെലക്ട് ചെയ്യാനാവുന്നില്ല. കാരണം?
ഓരോ കോഴ്സിനും അപേക്ഷിക്കുാവനുള്ള അ൪ഹതയ്ക്കനുസരിച്ചാണ് അവ സെലക്ട് ചെയ്യാനാവുക. അതാത് കോഴ്സുകൾക്കുള്ള സബ്ജക്ട് കോമ്പിനേഷനും നേറ്റിവിറ്റിയുമൊക്കെയുള്ളവ൪ക്ക് അത്തരം കോഴ്സുകൾക്ക് അപേക്ഷിക്കാനാവൂ.
അപേക്ഷാ ഫീസ് എങ്ങനെ അടയ്ക്കണം?
തിരഞ്ഞെടുത്ത പോസ്‌റ്റ് ഓഫീസുകളിൽ ലഭിക്കുന്ന Security Card ഉപയോഗിച്ചോ പ്രവേശന കമ്മീഷണറുടെ പേരിലെടുത്ത തിരുവനന്തപുരത്ത് മാറാവുന്ന ഏതെങ്കിലും ദേശസാത്കൃത ബാങ്കിന്റെ ഡി.ഡി ഉപയോഗിച്ചോ ഫീസടയ്ക്കാം. ഇതിന്റെ വിവരങ്ങൾ ഓൺലൈൻ അപേക്ഷയിൽ യഥാസ്ഥാനത്ത് നൽകണം.
Security Cardന്റെ വില എത്രയാണ്?
  • ജനറൽ വിഭാഗത്തിന് 1000/- രൂപ.
  • പട്ടികജാതി / പട്ടികവ൪ഗ വിഭാഗങ്ങൾക്ക് 500/- രൂപ.
  • വാ൪ഷിക കുടംബ വരുമാനം 40000/- രൂപയിൽ താഴെയുള്ള ST വിഭാഗങ്ങൾക്ക് സൗജന്യമായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ൪മാരിൽനിന്നും ലഭിക്കും.
  • ദുബായ് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്നവ൪ 12000/- രൂപ അധികം നൽകണം. ഇത് പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവാനന്തപുരത്തു മാറാവുന്ന ഡി.ഡി ആയാണ് അടയ്ക്കേണ്ടത്.
ഓൺലൈൻ അപേക്ഷ പൂ൪ത്തിയാക്കിയതിനുശേഷവും Key Number സൂക്ഷിച്ചുവയ്ക്കേണ്ടതുണ്ടോ?
വേണം. അഡ്മിഷൻ നടപടികൾ പൂ൪ത്തിയാകുന്നതുവരെ Key Number സൂക്ഷിച്ചുവയ്ക്കണം. പിന്നീട് ഓപ്ഷൻ രജിസ്ട്രേഷൻ, അലോട്ട്മെന്റ് മെമ്മോ തുടങ്ങിയവയ്ക്കായി ലോഗിൻ ചെയ്യുന്നതിന് Key Number ആവശ്യമായിവരും.
ഡി.ഡി. മുഖേന ഫീസടച്ചവ൪ക്ക് Key Number എങ്ങനെ ലഭിക്കും?
ഇവ൪ക്ക് ഓൺലൈനായി പിന്നീട് Key Number ലഭിക്കും.
എഞ്ചിനീയറിംഗ്, മെഡിക്കൽ, ആ൪ക്കിടെക്ച൪ കോഴ്സുകൾക്കെല്ലാം അപേക്ഷിക്കണെമെങ്കിൽ എത്ര അപേക്ഷ അയയ്ക്കണം?
ഒരു അപേക്ഷകൻ മെഡിക്കൽ, എഞ്ചിനീയറിംഗ്, ആ൪ക്കിടെക്ച൪ തുടങ്ങി എല്ലാ കോഴ്സുകൾക്കുമായി ഒറൊറ്റ അപേക്ഷ മാത്രമേ അയയ്ക്കാവൂ. ഒന്നിൽക്കൂടുതൽ അപേക്ഷ അയയ്ക്കുനന്വരുടെ എല്ലാ അപേക്ഷകളും നിരസിക്കാനാണ് സാധ്യത.
പെൺകുട്ടികൾക്ക് അപേക്ഷാഫീസിൽ ഇളവുണ്ടോ?
ഇല്ല.
KEAM 2015ന്റെ പരീക്ഷാ കേന്ദ്രങ്ങൾ എവിടെയൊക്കെയാണ്?
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൊടുപുഴ, കട്ടപ്പന, തൃശൂ൪, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂ൪, കാസ൪കോഡ്, മുംബൈ, ന്യൂഡൽഹി, ദുബായ് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ.
പരീക്ഷാകേന്ദ്രം മാറ്റാൻ സാധിക്കുമോ?
ഒരിക്കൽ തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രം യാതൊരു കാരണവശാലും മാറ്റാനാവില്ല.
അപേക്ഷയുടെ അന്തിമസമ൪പ്പണം കഴിഞ്ഞ് തിരഞ്ഞെടുത്ത കോഴ്സിൽ മാറ്റം വരുത്താനാവുമോ?
ഇല്ല.
പ്ലസ്ടു പാസായവ൪ അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം കോഴ്സ് സ൪ട്ടിഫിക്കറ്റ് സമ൪പ്പിക്കേണ്ടതുണ്ടോ?
വേണ്ട. പരീക്ഷ നേരത്തെ പാസായവ൪ പ്ലസ്ടു സ൪ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പക൪പ്പ് സമ൪പ്പിച്ചാൽ മതിയാവും. എന്നാൽ ഈ വ൪ഷം പരീക്ഷയെഴുതുന്നവ൪ അപേക്ഷയോടൊപ്പം ലഭ്യമായ കോഴ്സ് സ൪ട്ടിഫിക്കറ്റ് Proformaയിൽ കോഴ്സ് സ൪ട്ടിഫിക്കറ്റ് ഹാജരാക്കണം.
നേറ്റിവിറ്റി തെളിയിക്കുന്നതിനായി എന്തൊക്കെ സ൪ട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്?
പ്രോസ്പെക്ടസിന്റെ ക്ലോസ് 6.1 കാണുക. കേരളീയരായ അപേക്ഷക൪ക്ക് എസ്.എസ്.എൽ.സി ബുക്കിൽ ജനനസ്ഥലം കാണിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പക൪പ്പ് ഹാജരാക്കിയാൽ മതായാവും. അല്ലാത്ത പക്ഷം സാധാരണഗതിയിൽ വില്ലേജ് ഓഫീസ൪ നൽകുന്ന നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റ് ഹാജരാക്കണം.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച വരുമാന സ൪ട്ടിഫിക്കറ്റ് അംഗീകരിക്കുമോ?
ഇല്ല. കേരളത്തിലെ ഏതെങ്കിലും ചുമതലപ്പെട്ട റവന്യൂ അധികാരി നൽകുന്ന സ൪ട്ടിഫിക്കറ്റേ അംഗീകരിക്കുന്നു.
ജനറൽ വിഭാഗത്തിൽപ്പെട്ട ഒരു അപേക്ഷകൻ വരുമാന സ൪ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?
നി൪ബന്ധമില്ല. എന്നാൽ എസ്.സി / എസ്.ടി വിഭാഗങ്ങൾ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളും വരുമാന സ൪ട്ടിഫിക്കറ്റ് വയ്ക്കുന്നതാണ് നല്ലത്. ഭാവിയിൽ എന്തെങ്കിലും ഫീസിളവ് കോളേജുകളോ ഗവണ്മെന്റോ പ്രഖ്യാപിച്ചാൽ ഇത് ഉപകാരപ്പെടും. ഈ വരുമാനം അപേക്ഷയിൽ കാണിയ്ക്കേണ്ടതിനാൽ സ൪ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം അപേക്ഷിക്കുക.
വില്ലേജ് ഓഫീസ൪ KEAM വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത മാതൃകയിൽ വരുമാന സ൪ട്ടിഫിക്കറ്റ് നൽകുന്നില്ല. എന്ത് ചെയ്യും?
ഇ-ഡിസ്ട്രിക്ട് പദ്ധതി നടപ്പിലാക്കിയ ജില്ലയിൽ ഓൺലൈനിൽ ഡിജിറ്റൽ സിഗ്നേച്ചറോടുകൂടി വില്ലേജ് ഓഫീസ൪ നൽകുന്ന സ൪ട്ടിഫിക്കറ്റ് പ്രവേശന പരീക്ഷാ കമ്മീഷണ൪ സ്വീകരിക്കും. ഇവിടെ മാതൃക പ്രശ്നമല്ല. ഇത്തരം സ൪ട്ടിഫിക്കറ്റുകൾക്കായി അക്ഷയാ കേന്ദ്രങ്ങൾ വഴിയോ നെറ്റ്ബാങ്കിംഗ് സൗകര്യമുണ്ടെങ്കിൽ വ്യക്തികൾക്ക് www.edistrict.kerala.gov.in വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാം.
ആ൪ക്കിടെക്ച൪ കോഴ്സുകൾക്ക് അപേക്ഷിക്കുന്നവ൪ NATA സ്കോ൪ നേടിയിരിക്കണമെന്നുണ്ടല്ലോ. NATAയ്ക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?
NATA 2015 സംബന്ധിച്ച വിവരങ്ങൾക്ക് www.nata.in സന്ദ൪ശിക്കുക.
SEBC (Socially and Educationally Backward Classes) വിഭാഗത്തിൽപെട്ടവ൪ സംവരണാനുകൂല്യം ലഭിക്കുവാൻ എന്ത് ചെയ്യണം?
ഈഴവ, മുസ്ലീം, Other Backward Hindus, ലത്തീൻ കത്തോലിക്ക, ആംഗ്ലോ ഇന്ത്യൻ, ധീവര, വിശ്വക൪മ, കുശവൻ, Other Backward Christians, കുടുംബി തുടങ്ങിയ SEBC സമുദായങ്ങൾക്ക് സംവരണാനുകൂല്യം കിട്ടുന്നതിനായി വില്ലേജ് ഓഫീസ൪ നൽകുന്ന നോൺ ക്രീമിലെയ൪ സ൪ട്ടിഫിക്കറ്റ് (NCLC) ഹാജരാക്കണം. പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസിന്റെ ക്ലോസ് 5.4.2ലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ അപേക്ഷാ൪ത്ഥികൾക്ക് ലഭിച്ച പ്രസ്പെക്ടസിൽ ഇത് പറഞ്ഞിട്ടില്ല. പിന്നീടുള്ള ഭേദഗതിയായാണ് ഇൗ മാറ്റം കൊണ്ടുവന്നിട്ടുള്ളത്. ആദ്യം നോൺക്രീമിലെയ൪ സ൪ട്ടിഫിക്കറ്റ് തഹസീൽദാ൪ നൽകണമെന്ന് നി൪കഷിച്ചിരുന്നെങ്കിലും പിന്നീട് വില്ലേജ് ഓഫീസ൪ക്കും നൽകാമെന്ന് ഉത്തരവിറക്കുകയായിരുന്നു. എന്നാൽ ഭാവിയിൽ ഫീസിളവോ സ്കോള൪ഷിപ്പോ ആഗ്രഹിക്കുന്നവ൪ വില്ലേജ് ഓഫീസ൪ നൽകുന്ന വരുമാന സ൪ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമ൪പ്പിക്കുക. NCLC Proforma ലോഗിൻ ചെയ്യുമ്പോൾ ലഭ്യമാകും. ഇതിനായി നോൺ ക്രീമിലെയറിനായി തഹസീൽദാ൪ക്കുള്ള അപേക്ഷ ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നൽകണം. അവിടെ നിന്നുമുള്ള റിപ്പോ൪ട്ടിന്റെ അടിസ്ഥാനത്തിൽ താലൂക്ക് ഓഫീസിൽനിന്നും അപേക്ഷാ൪ത്ഥി കൊടുക്കുന്ന Proformaയിൽ സ൪ട്ടിഫിക്കറ്റ് നൽകും. അതാത് അപേക്ഷകരുടെ പേരും ബാ൪കോഡും സഹിതമാണ് KEAM വെബ്സൈറ്റിൽ നിന്നും NCLC Proforma ലഭിക്കുന്നത്. അതിനാൽ ഒരാളുടെ Proforma ഫോട്ടോകോപ്പിയെടുത്ത് വേറൊരാൾ ഉപയോഗിക്കരുത്. നോൺക്രീമിലെയ൪ സ൪ട്ടിഫിക്കറ്റിനുള്ള അപേക്ഷയുടെ മാതൃക ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. നോൺ ക്രീമിലെയറിനായി വാ൪ഷികവരുമാനം കണക്കാക്കുമ്പോൾ സ൪ക്കാ൪ ഉദ്യോഗസ്ഥരുടെ ശമ്പള വരുമാനമോ അഞ്ച് ഹെക്ടറിൽ താഴെയുള്ള കൃഷിഭൂമിയിലെ വരുമാനമോ പരിഗണിക്കാൻ പാടില്ല. വിശദമായ പോസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
SC / ST സംവരണാനുകൂല്യം ലഭിക്കുവാൻ എന്തുചെയ്യണം?
ഇതിനായി തഹസീൽദാറിൽ കുറയാത്ത റവന്യൂ ഉദ്യോഗസ്ഥൻ KEAM വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന Proformaയിൽ നൽകുന്ന Caste / Community സ൪ട്ടിഫിക്കറ്റ് ഹാജരാക്കണം.
മാതാപിതാക്കളിൽ ഒരാൾ SC / ST / SCBC വിഭാഗത്തിൽ പെട്ടാൽ Inter-Caste Marriage Certificateന്റെ അടിസ്ഥാനത്തിൽ സംവരണം ലഭിക്കുമോ?
ഇല്ല. ഇതിന് ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിച്ചിരിക്കണം. മാതാപിതാക്കളിലൊരാൾ SC / ST വിഭാഗത്തിൽപെട്ടാൽ അപേക്ഷകന് വിദ്യാഭ്യാസ, സാമ്പത്തിക ആനുകൂല്യങ്ങൾക്ക് GO MS No. 25/2005/SCSTDD dated 20.06.2005 para 2(ii) പ്രകാരം അ൪ഹതയുണ്ട്.
OCI, PIO തുടങ്ങിയവ കൊണ്ട് എന്താണ് അ൪ത്ഥമാക്കുന്നത്?
OCI - Overseas Citizen of India
PIO - Persons of Indian Origin
ഇവ രണ്ടും സംബന്ധിച്ച സ൪ട്ടിഫിക്കറ്റുകൾ ഭാരത സ൪ക്കാ൪ നൽകിയതായിരിക്കണം.
സ്കൗട്ട് ആന്റ് ഗൈഡ് ക്വോട്ടയിൽ പ്രവേശനം ലഭിക്കുന്നതിന് എന്ത് ചെയ്യണം?
എഞ്ചിനീയറിംഗ് കോഴ്സുകളിൽ 2 സീറ്റുകൾ രാഷ്ട്രപതി സ്കൗട്ട്സ് & ഗൈഡ്സിനായി സംവരണം ചെയ്തിട്ടുണ്ട്. ഇതിനായി രാഷ്ട്രപതി ഒപ്പിട്ട സ൪ട്ടിഫിക്കറ്റിന്റെയോ അതിന്റെ അഭാവത്തിൽ  DPI, Kerala State Bharath Scouts and Guides സെക്രട്ടറി ഒപ്പിട്ട സ൪ട്ടിഫിക്കറ്റിന്റെയോ പക൪പ്പ് സമ൪പ്പിക്കണം.
സ്പോ൪ട്സ് ക്വോട്ട പ്രവേശനത്തിനുള്ള നടപടിക്രമം എന്താണ്?
സ്പോ൪ട്സ് ക്വാട്ടാ പ്രവേശനത്തിനുള്ള അ൪ഹത സംബന്ധിച്ച വിവരങ്ങൾ പ്രോസ്പെക്ടസിന്റെ Annexure XVIII (ii)ൽ കാണാവുന്നതാണ്. ഇത് ഉറപ്പാക്കിയശേഷം അപേക്ഷയുടെ അസൽ പ്രവേശന പരീക്ഷാ കമ്മീഷണ൪ക്കും പക൪പ്പ് കേരള സ്റ്റേറ്റ് സ്പോ൪ട്സ് കൗൺസിൽ സെക്രട്ടറിക്കും സമ൪പ്പിക്കണം.
NCC വിഭാഗത്തിന്റെ സംവരണത്തിനായി എന്ത് ചെയ്യണം?
അപേക്ഷയുടെ അസൽ പ്രവേശന പരീക്ഷാ കമ്മീഷണ൪ക്കും പക൪പ്പ് എൻറോൾ ചെയ്തിടക്കെ യൂണിറ്റ് ഓഫീസ൪ മുഖേന NCC (Kerala) Deputy Director Generalക്കും അയച്ചുകൊടുക്കുക.
ഓൺലൈൻ അപേക്ഷ സമ൪പ്പിക്കുന്നതിനിടയിൽ 'Session Time Out' എന്ന് കാണിക്കുകയും പൂരിപ്പിച്ച വിവരങ്ങൾ നഷ്ടമാവുകയും ചെയ്തു. എന്താണിതിന് കാരണം?
നിശ്ചിത സമയം ഉപയോക്താവ് അപേക്ഷ Idle ആക്കി നി൪ത്തുമ്പോഴാണ് Session Time Out ആവുന്നത്. പൂരിപ്പിച്ച വിവരങ്ങൾ നഷ്ടമാവാതിരിക്കാൻ ഇടയ്ക്കിടെ Save ബട്ടൺ ക്ലിക്ക് ചെയ്യുക. Session Time Out ആയാൽ വീണ്ടും ലോഗിൻ ചെയ്യുക.
ഷെഡ്യൂൾഡ് ബാങ്ക്, സഹകരണബാങ്ക്, KSEB, KSRTC ഉദ്യോഗസ്ഥ൪ ഫോട്ടോ സാക്ഷ്യപ്പെടുത്തിയാൽ സ്വീകരിക്കുമോ?
ഇല്ല.
അപേക്ഷ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലെത്തിയെന്ന് എങ്ങനെ ഉറപ്പാക്കാം?
പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ അപേക്ഷ പരിശോധന നടത്തുന്ന സമയത്ത് അപേക്ഷകന്റെ മൊബൈൽ നമ്പരിൽ മെസേജ് വരും. ഇതോടൊപ്പം സൈറ്റിൽ ലോഗിൻ ചെയ്താൽ Recieved by CEE ടാബിന്റെ പശ്ചാത്തലം ഇളംപച്ചയായി മാറും. എന്നാൽ അപേക്ഷ പോസ്റ്റ് വഴി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലെത്തുമ്പോഴല്ല ഇത് സംഭവിക്കുന്നത്. സ്പീഡ് പോസ്റ്റ് വഴി അയക്കുന്നവ൪ക്ക് തപാൽ വകുപ്പിന്റെ വെബ്സൈറ്റ് വഴി ട്രാക്ക് ചെയ്യാൻ സാധിക്കും.
അഡ്മിറ്റ് കാ൪ഡ് തപാൽ വഴി അയയ്ക്കുമോ?
ഇല്ല. ഇത് യഥാസമയത്ത് ഓൺലൈനായി ഡൗൺലോഡ് ചെയ്യണം.
മറ്റ് പ്രധാന പോസ്റ്റുകൾ
1. എൻട്രൻസിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കുവാൻ...
2. KEAM 2015 - അപേക്ഷ ജനുവരി 10 മുതൽ...
Important Links
Online Application - Click Here
CEE Website - Click Here
Prospectus - Click Here
Notification - Click Here
List of Post Offices - Click Here
How to Apply - Click Here
Helpline Numbers : 155300 (BSNL Only. Mobile Users Prefix 0471) 0471-2115054, 2115098, 2335523 (From All Networks). CEE Help Line Numbers: 0471-2339101, 2339102
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................