ജനുവരി 20ന് ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം നടക്കുന്ന റണ്‍ കേരള റണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. രാവിലെ 10.30 മുതല്‍ 11.30 വരെയാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ള സമയം. ദേശീയ ഗെയിംസിനെ ജനകീയമാക്കുന്നതില്‍ പങ്കാളികളാകാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് പ്രത്യേക ഉത്തരവ്. ഏതാണ്ട് 7000 ല്‍ പരം കേന്ദ്രങ്ങളിലാണ് റണ്‍ കേരള റണ്‍ പരിപാടി നടക്കുന്നത്. ഇതിന്റെ പ്രചാരണത്തിന് ആവശ്യമായ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.