ഇന്നത്തെ ചിന്താവിഷയം

ഡി.എ വ൪ദ്ധിപ്പിച്ച് ഉത്തരവായി

സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും ക്ഷാമബത്ത 73 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി വര്‍ദ്ധിപ്പിച്ച് സ൪ക്കാ൪ ഉത്തരവായി. ഇതോടെ 2006 മാര്‍ച്ച് 25-ലെ നിരക്കില്‍ ശമ്പളം വാങ്ങുന്നവര്‍ക്കുള്ള ക്ഷാമബത്ത 191 ശതമാനത്തില്‍ നിന്ന് 203 ശതമാനമായും യു.ജി.സി / എ.ഐ.സി.ടി.ഇ / മെഡിക്കല്‍ വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയ്ക്കു കീഴില്‍ വരുന്ന അദ്ധ്യാപകരുടെ ക്ഷാമബത്ത 200ല്‍ നിന്ന് 212 ശതമാനമായും വര്‍ദ്ധിക്കും. യു.ജി.സി/എ.ഐ.സി.ടി.ഇ/മെഡിക്കല്‍ വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയുടെ കീഴില്‍ വരുന്നവരും പുതുക്കിയ യു.ജി.സി / എ.ഐ.സി.ടി.ഇ സ്‌കെയിലിലേക്ക് 2006 ജനുവരി ഒന്നുമുതല്‍ മാറിയവരുമായ അദ്ധ്യാപകരുടെയും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും ഡി.എ 100 ല്‍ നിന്ന് 107 ശതമാനമാക്കി. 2014 ജനുവരി ഒന്നിനുശേഷവും 1997ലെ ശമ്പളസ്‌കെയിലുകളില്‍ തുടരുന്ന ജീവനക്കാരുടെ ഡി.എ 250 ല്‍ നിന്ന് 262 ശതമാനമാവും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവരും 1992 ലെ ശമ്പള പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളവും അലവന്‍സുകളും ലഭിക്കുന്നവരുമായ ജീവനക്കാര്‍, ജോലിയില്‍ നിന്നുവിരമിച്ചവര്‍, കുടുംബപെന്‍ഷന്‍കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ തുടങ്ങിയവരുടെ ക്ഷാമബത്തയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ദ്ധനവിന് 2014 ജൂലായ് ഒന്നു മുതല്‍ മുൻകാല പ്രാബല്യമുണ്ടായിരിക്കും. പുതിയ നിരക്കിലുള്ള ഡി.എ മാര്‍ച്ച് മാസത്തെ ശമ്പളം / പെന്‍ഷനോടൊപ്പം ലഭിക്കും. ജീവനക്കാരുടെ ഡി.എ കുടിശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് വര്‍ദ്ധിപ്പിച്ച നിരക്കിലെ ഡി.എയും കുടിശ്ശികയും മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും. Order No: GO (P)No.72/2015/Fin Dated 07/02/2015 (Click here to download)
Kerala DA Hike Order | DA Order Issued
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................