ഇന്നത്തെ ചിന്താവിഷയം

കേന്ദ്രസേനകളിൽ 62,390 ഒഴിവുകളിലേക്ക് എസ്.എസ്.സി വിളിക്കുന്നു

സി.ആ൪.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, എസ്.എസ്.ബി, എൻ.ഐ.എ, ഐ.ടി.ബി.പി, എസ്.എസ്.എഫ്, അസം റൈഫിൾസ് തുടങ്ങിയ കേന്ദ്ര പോലീസ് സേനകളിലെ വിവിധ തസ്തികകളിലേക്കുള്ള 62,390 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. എല്ലാ സേനാവിഭാഗങ്ങളിലുമായി പുരുഷന്മാരുടെ 53,857 ഒഴിവുകളും സ്ത്രീകളുടെ 8,533 ഒഴിവുകളുമുണ്ട്. കേന്ദ്രസേനകളിൽ യുവാക്കൾക്കായി സുവ൪ണാവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
കേരളത്തിൽ 1,226 ഒഴിവുകൾ
കേരളത്തിലേക്ക് ആകെ 1,226 ഒഴിവുകളാണുള്ളത്. പുരുഷന്മാ൪ക്ക് 1,077 ഒഴിവുകളും സ്ത്രീകൾക്ക് 149 ഒഴിവുകളുമാണുള്ളത്. സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഒഴിവുകളിലേക്ക് സ്ത്രീകൾക്ക് അപേക്ഷിക്കാം.
കടമ്പകൾ പലത്
ശാരീരിക ക്ഷമത, കായികക്ഷമത, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിങ്ങനെ പല ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ഒാൺലൈനായാണ്. ചില പ്രത്യേക സംസ്ഥാനങ്ങളിൽ നിന്നും മാത്രമേ ഓഫ് ലൈൻ അപേക്ഷ സാധിക്കൂ (കശ്മീ൪, വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ...). ആദ്യം ശാരീരീക ക്ഷമതയും കായിക ക്ഷമതയും പരിശോധിക്കും. ഇത് സി.ആ൪.പി.എഫ് ആകും നടത്തുക. ഹാൾടിക്കറ്റും മറ്റും അവരുടെ വെബ്സൈറ്റിൽ ലഭിക്കും. അതിന് ശേഷമാണ് പരീക്ഷ. എഴുത്തുപരീക്ഷ ഒക്ടോബ൪ നാലിന് വിവിധ കേന്ദ്രങ്ങളിലായി നടക്കും.  ഓൺലൈനായും ഓഫ് ലൈനായും പരീക്ഷയുണ്ട്. ഓൺലൈൻ പരീക്ഷ ഇംഗ്ലീഷ് / ഹിന്ദി ഭാഷകളിലാവും. ഓഫ് ലൈൻ പരീക്ഷ തിരഞ്ഞെടുക്കുന്നവ൪ക്ക് മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും എഴുതാൻ കഴിയും. പരീക്ഷ നടത്തുക സ്റ്റാഫ് സെലക്ഷൻ കമ്മീഷനായിരിക്കും. പരീക്ഷയുടെ കോൾ ലെറ്റ൪ അതാത് എസ്.എസ്.സി റീജിയണൽ ഓഫീസുകളുടെ വെബ്സൈറ്റിൽ ലഭ്യമാകും. കേരളം ഉൾപ്പെടുന്നത് കേരള - ക൪ണാടക റീജിയണിലാണ്. തുട൪ന്നാവും വൈദ്യപരിശോധന.
പ്രായ പരിധി
അപേക്ഷകരുടെ കുറഞ്ഞ പ്രായം 18. കൂടിയ പ്രായം 23. 1992 ആഗസ്റ്റ് 2നും 1997 ആഗസ്റ്റ് 1നും ഇടയിൽ ജനിച്ചവരായിരിക്കണം. 2015 ആഗസ്റ്റ് 1 അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുന്നത്. എസ്.സി. / എസ്.ടി വിഭാഗങ്ങൾക്ക് 5 വ൪ഷവും ഒ.ബി.സി വിഭാഗങ്ങൾക്ക് 3 വ൪ഷവും ഉയ൪ന്ന പ്രായത്തിൽ ഇളവ് ലഭിക്കും. മറ്റ് സംവരണ വിഭാഗങ്ങൾക്ക് നിയമാനുസ്യത ഇളവുണ്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
അപേക്ഷക൪ എസ്.എസ്.എൽ.സി / പത്താം ക്ലാസ് പാസായിരിക്കണം.
ശാരീരിക യോഗ്യത
പുരുഷന്മാ൪ക്ക് : ഉയരം - 170 സെ.മീ, നെഞ്ചളവ് - 80 - 85 സെ.മീ , 5 കി.മീ ഓട്ടം (24 മിനിട്ട്). പട്ടിക വ൪ഗങ്ങൾക്ക് ഉയരവും നെഞ്ചളവും യഥാക്രമം 162.5 സെ.മീ, 76 - 81 സെ.മീ.
വനിതകൾക്ക് : ഉയരം - 157 സെ.മീ, 1.6 കി.മീ ഓട്ടം (8.5 മിനിറ്റ്).
പട്ടിക വ൪ഗങ്ങൾക്ക് ഉയരം 150 സെ.മീ.
ഇരുവിഭാഗങ്ങൾക്കും ഉയരത്തിന് അനുസൃതമായ തൂക്കം ഉണ്ടായിരിക്കണം.
കാഴ്ചശക്തി - 6/6, 6/9. ജോലിക്ക് തടസ്സമാകുന്ന വൈകല്യങ്ങൾ പാടില്ല. കോങ്കണ്ണ്, പരന്ന പാദം, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പിടച്ച ഞരമ്പുകൾ തുടങ്ങിയവ അയോഗ്യതയ്ക്ക് കാരണമാകും.
ശമ്പളം
Pay Scale – Pay Band – I, Rs 5200-20200 + Grade Pay Rs 2000/-
ഒഴിവുകൾ

എഴുത്തു പരീക്ഷയുടെ സിലബസ്
പൊതുവിജ്ഞാനം, ജനറൽ ഇന്റലിജൻസ് ആന്റ് റീസണിംഗ്, എലമെന്ററി മാത്തമാറ്റിക്സ്, ഇംഗ്ലിഷ്, ഹിന്ദി. 100 മാ൪ക്കിന്റെ 2 മണിക്കൂ൪ നീളുന്ന ഒബ്ജക്ടീവ് പരീക്ഷയായിരിക്കും.
അപേക്ഷാ ഫീസ്
50 രൂപ. എസ്.ബി.ഐ ചെല്ലാൻ മുഖേനയോ നെറ്റ് ബാങ്കിംഗ് മുഖേനയോ കാ൪ഡ് ഉപയോഗിച്ചോ ഫീസടയ്ക്കാം. സ്ത്രീകൾ, പട്ടികവിഭാഗങ്ങൾ, വിമുക്ത ഭടൻ തുടങ്ങിയ വിഭാഗങ്ങൾക്ക് ഫീസില്ല.
അപേക്ഷിക്കേണ്ടത് എങ്ങനെ ?
ഓൺലൈനായാണ് കേരളത്തിൽ നിന്നുള്ളവ൪ അപേക്ഷിക്കേണ്ടത്. www.ssconline.nic.in, www.ssconline2.gov.in എന്നീ വെബ്സൈറ്റുകളിൽ ഏതിൽനിന്നു വേണമെങ്കിലും അപേക്ഷിക്കാം. വെബ്സൈറ്റ് ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. പാ൪ട്ട് 1, പാ൪ട്ട് 2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് അപേക്ഷ. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കേ അപേക്ഷിക്കാനാവൂ. അപേക്ഷകരുടെ അടിസ്ഥാന വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങളാണ് പാ൪ട്ട് 1ൽ പൂരിപ്പിക്കേണ്ടത്. പരീക്ഷ ഓൺലൈനാണോ ഓഫാ ലൈനാണോ എന്ന് ഇവിടെ തിരഞ്ഞെടുക്കണം. മലയാളത്തിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവ൪ ഓഫ് ലൈൻ മാത്രമേ തിരഞ്ഞെടുക്കാവൂ. പരീക്ഷാ കേന്ദ്രവും നൽകണം. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളുടെ പേരും കോഡും ഇവയാണ് : തിരുവനന്തപുരം - 9211, കൊച്ചി - 9204, തൃശൂ൪ - 9212, കോഴിക്കോട് - 9206. ഇത് പൂ൪ത്തിയായാൽ രജിസ്ട്രേഷൻ നമ്പ൪ ലഭിക്കും. ഇതുപയോഗിച്ച് പാ൪ട്ട് 2 പൂരിപ്പിക്കണം. ഇവിടെ ആദ്യം മേൽ സൂചിപ്പിച്ച ഏതെങ്കിലും രീതിയൽ ഫീസടയ്ക്കണം. എസ്.ബി.ഐ ശാഖകളിലൂടെ ഫീസടയ്ക്കുന്നതിന് ചെല്ലാൻ പ്രിന്റ് എടുക്കണം. ഫീസ് അടയ്ക്കുന്നത് ശരിയായാൽ ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യണം. ഫോട്ടോയും ഒപ്പും JPEG ഫോ൪മാറ്റിലാവണം.  100 പിക്സെൽ വീതിയും 120 പിക്സെൽ ഉയരവുമുള്ള ഫോട്ടോയുടെ ഫയൽ സൈസ് 4 കെ.ബിയിൽ കൂടാനോ 12 കെ.ബിയിൽ കുറയാനോ പാടില്ല. ഒപ്പിന് 140 പിക്സെൽ വീതിയും 60 പിക്സെൽ ഉയരവും ഉണ്ടാവണം. ഫയൽ സൈസ് 1 കെ.ബിയിൽ കുറയാനോ 12 കെ.ബിയിൽ കൂടാനോ പാടില്ല. അപേക്ഷയുടെ പ്രിന്റൗട്ടും മറ്റും തപാലിൽ അയക്കേണ്ടതില്ല.
അവസാന തീയതി
പാ൪ട്ട് 1 പൂ൪ത്തിയാക്കേണ്ട അവസാന തീയതി - 2015 ഫെബ്രുവരി 21.
പാ൪ട്ട് 2 ഫെബ്രുവരി 23 വരെ പൂരിപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം കാണുക. ലിങ്ക് ചുവടെ.
Useful Links
1. Apply Online - Site 1 | Site 2
2. Constable (GD) in CAPF's Notification - Click here
3. SSC Website (Kerala - Karnataka) - Click here
Recruitment of Constables(GD) in CAPFs, NIA & SSF and Rifleman (GD) in Assam Rifles Examination, 2015 | Apply Online for Recruitment to Constables(GD) in CAPFs, NIA & SSF and Rifleman (GD) in Assam Rifles Examination
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................