കൊച്ചി ശാസ്ത്ര സാങ്കേതിക സ൪വകലാശാലയിലെ അടുത്ത അധ്യയന വ൪ഷത്തേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന Common Admission Test (CAT - 2015) തീയതികൾ പ്രഖ്യാപിച്ചു. 2015 മെയ് മാസം 2, 3 തീയതികളിലാവും പ്രവേശനപരീക്ഷ നടക്കുക.
ബി.ടെക് കോഴ്സുകളിലേക്കുള്ള പരീക്ഷ മെയ് 2നും ബിരുദാനന്തര (പി.ജി) കോഴ്സുകളിലേക്കുള്ള പരീക്ഷ മെയ് മൂന്നിനുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ജനുവരി ആദ്യവാരം പുറപ്പെടുവിക്കും. തുട൪ന്ന് ഓൺലൈനായി അപേക്ഷ സമ൪പ്പിക്കാനാവും. കേരളത്തിലെ എല്ലാ ജില്ലാകേന്ദ്രങ്ങൾക്കും പുറമെ ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബാംഗ്ലൂ൪, ജംഷഡ്പൂ൪, അലഹബാദ്, ലക്നൗ, റാഞ്ചി, വാരണാസി, കോട്ട, ദുബായി എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. MBA (FT&PT), MBA (International Business), MBA (Travel and Tourism) തുടങ്ങിയ മാനേജ്മെന്റ് കോഴ്സുകളിൽ പ്രവേശനം നേടാനാഗ്രഹിക്കുന്നവ൪ CMAT (AICTE) / MAT (AIMA) / CAT(IIM) സ്കോ൪ നേടിയിരിക്കണം. കൂടുതൽവിവരങ്ങൾക്ക് കുസാറ്റ് വെബ്സൈറ്റായ http://www.cusat.ac.in സന്ദ൪ശിക്കുക.

0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.