ഇന്നത്തെ ചിന്താവിഷയം

ഓൺലൈൻ ചാന്ദ്രദിന ക്വിസ് - ഉത്തരങ്ങളും വിജയിയും

സ്ഥിതി സംഘടിപ്പിച്ച ഓണ്‍ലൈൻ ചാന്ദ്രദിന ക്വിസ് ഫലം പുറത്തുവിട്ടു. കണ്ണൂർ സ്വദേശി ശ്രീ. പ്രേംജിത്താണ് വിജയി. പങ്കെടുത്ത എല്ലാവർക്കും സ്ഥിതിയുടെ അഭിനന്ദനങ്ങൾ..... പങ്കെടുത്ത എല്ലാവർക്കും സ്കോർ അറിയിച്ചുകൊണ്ടുള്ള സ്ഥിതിയുടെ ഇമെയിൽ ലഭിക്കും. എല്ലാവരുടേയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. 
ക്വിസിലെ ചോദ്യങ്ങളും ശരിയുത്തരങ്ങളും ചുവടെ......

1. ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിന് എന്തുപറയുന്നു?
ഉത്തരം. സെലനോളജി
2. അപ്പോളോ IIൽ ആദ്യമായി ചന്ദ്രനിലിറങ്ങിയവരാണ് നീൽ ആംസ്ട്രോങും എഡ്വിൻ ആൽഡ്രിനും. ഇവരെക്കൂടാതെ മൂന്നാമതൊരാളും ചന്ദ്രനിലിറങ്ങി. ആരാണത്?
ഉത്തരം. മൈക്കൽ കോളിൻസ്
3. ചന്ദ്രൻ ഭൂമിയെ വലം വയ്ക്കാൻ എത്ര സമയമെടുക്കും?
ഉത്തരം. ഒരു മാസം
4. ചന്ദ്രന്റെ ഗുരുത്വാകർഷണബലം ഭൂമിയുടെ എത്ര മടങ്ങാണ്?
ഉത്തരം. 1/6 
5. ചന്ദ്രന് എത്ര പ്രായമുണ്ട്?
ഉത്തരം. 4.5 ബില്യണ്‍ വർഷം
6. ചന്ദ്രൻ ഭൂമിയിൽനിന്നും എത്ര അകലെയാണ്?
ഉത്തരം. 3,80,000 കി.മി.
7. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വർഷം?
ഉത്തരം. 1969
8. ചന്ദ്രൻ ഭൂമിയിൽനിന്നും ഓരോ വർഷവും അകന്നുകൊണ്ടിരിക്കയാണ്. ഇത് എത്ര വീതമാണ്?
ഉത്തരം. 4 സെ.മി.
9. ആദ്യമായി ചന്ദ്രനിൽ ഇടിച്ചിറക്കിയ വാഹനം?
ഉത്തരം. ലൂണ 2.
10. ചന്ദ്രനെ വലംവച്ച ആദ്യ കൃത്രിമോപഗ്രഹം ഏത്?
ഉത്തരം. ലൂണ 10

ഇത് ഓർമ നിൽക്കുന്നുണ്ടോയെന്ന് ഒന്നുകൂടി നോക്കിയാലോ... വീണ്ടും ക്വിസിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.....
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................