കമ്പിയില്ലാകമ്പി മാഞ്ഞു. കാലങ്ങളോളം മനുഷ്യമനസ്സുകളുടെ ഭൌതിക അന്തരം ഇല്ലാതാക്കിയ ടെലഗ്രാഫ് എന്ന കമ്പിയില്ലാകമ്പി നമ്മോട് വിടപറഞ്ഞു. ഇന്ന് അർദ്ധരാത്രിയോടെ രാജ്യത്തെ ടെലഗ്രാഫ് സേവനം നിലയ്ക്കും. ശനിയും ഞായറും അവധിദിവസങ്ങളായതിനാൽ ഫലത്തിൽ വെള്ളിയാഴ്ച തന്നെ ടെലഗ്രാഫ് സേവനം അവസാനിച്ചു. ഇന്ത്യന്‍ ടെലിഗ്രാം സര്‍വീസ് നിലയ്ക്കുന്നതോടെ പലരെയും കുളിരണിയിപ്പിച്ച ദു:ഖാർദ്രരാക്കിയ ഒരു ജീവിതമാണ് ഇല്ലാതാവുന്നത്. വെള്ളിയാഴ്ച രാജ്യത്തെ ടെലഗ്രാഫ് ഓഫീസുകളില്‍ വല്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്- പ്രീയപ്പെട്ടവർക്ക് കരുതിവച്ച സന്ദേശങ്ങൾ അയക്കാനും ചിലർ ഇതുവരെ കണ്ടിട്ടില്ലാത്ത മോർസ് കോഡ് യന്ത്രം ഒന്നുകാണാനും.
ടെലഗ്രാഫിൻറെ ചരിത്രത്തിലേക്ക് നമുക്കൊന്നുകടന്നാലോ???
ആശയസംവേദനത്തിന് ആദ്യമായി ഉപയോഗിച്ചത് 'പുക' ആയിരുന്നു. പല നിറത്തിലുള്ള പുക പല സന്ദേശങ്ങളെ കുറിക്കുന്നു. ഇപ്പോഴും ദ്വീപുകളിൽ ഒറ്റപ്പെട്ടുപോകുന്നവരുടെ കഥ പറയുന്ന ഹോളിവുഡ് സിനിമകളിൽ നാമിതുകാണാറുണ്ട്.
പിന്നീട് ഈ രംഗത്തുവന്നത് പല നിറങ്ങളിലുള്ള കൊടികളാണ്. ഇന്നും കപ്പലുകൾ ഇത് ഉപയോഗിക്കാറുണ്ട്.
ഇനി നമുക്ക് കാര്യത്തിലേക്കുവരാം. സാമുവൽ മോർസും ആൽഫ്രഡ് വെയിലും ചേർന്ന് അക്ഷരങ്ങളെ കുറിക്കുന്ന വൈദ്യുതസംവേദനങ്ങളടങ്ങിയ ഒരു സംവിധാനം കണ്ടെത്തി. "മോർസ് കോഡ്" എന്ന പേര് എങ്ങനെവന്നുവെന്ന് കൂട്ടുകാർക്ക് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ... ഇവർ സന്ദേശത്തെ കുത്തുകളും വരകളും ആക്കിമാറ്റി ഒരു കേബിളിൽക്കൂടി മറുവശത്തെത്തിച്ചു. ഇതാണ് ടെലഗ്രാഫ്. ഇത് 1844 മെയ് 24നായിരുന്നു. സാമുവൽ മോർസ് ആൽഫ്രഡ് വെയിലിനയച്ച സന്ദേശം എന്തായിരുന്നെന്നോ... "What has God wrought?".
പിന്നെയും ആറുവർഷം കഴിഞ്ഞ് പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യത്തെ ടെലഗ്രാഫ് യന്ത്രം ഇന്ത്യയിൽ പ്രവർത്തിച്ചുതുടങ്ങിയത് കൽക്കട്ടയിലാണ്. കൽക്കട്ടയ്ക്കും ഡയമണ്ട് ഹാർബറിനും ഇടയ്ക്ക് 50 കി.മി. ദൂരത്തിൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനിക്കുവേണ്ടിയായിരുന്നിത്. കച്ചവടത്തിനുവന്ന ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി നമ്മളെ ഭരിച്ച കഥ സ്വാതന്ത്ര്യസമരചരിത്രത്തിൽ കൂട്ടുകാർ പഠിച്ചിട്ടുണ്ടാവുമല്ലോ? 1823 നവംബറിൽ കൽക്കട്ട, പെഷവാർ, ആഗ്ര, ബോംബെ, മദ്രാസ്, ബാംഗ്ലൂർ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 6400 കി.മി. ലൈൻ നിലവിൽ വന്നു. വില്യം എന്ന സർജനായിരുന്നു ഇതിൻറെ പിന്നിൽ. 1854ൽ രാജ്യത്ത് ഇതിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചു. അപ്പോഴാണ് സാധാരണക്കാർക്ക് ഇതു പ്രാപ്യമായത്.
വളരെ ചുരുങ്ങിയ സന്ദേശങ്ങളാണ് ടെലഗ്രാഫ് കൈമാറുന്നത്. ദീപാവലി ആശംസകളറിയിക്കാൻ 4 എന്ന നമ്പർ മാത്രം മതി. രസകരമായിരിക്കുന്നു അല്ലേ...
ഇനി നമുക്ക് ചില പ്രധാന വ്യക്തികൾ അയച്ച രസകരങ്ങളായ ചില ടെലഗ്രാഫ് സന്ദേശങ്ങൾ പരിചയപ്പെടാം.
ഓസ്കർ വൈൽഡ് പാരീസിൽ താമസിക്കുന്ന കാലത്ത് ബ്രിട്ടനിലുള്ള പ്രസാധകന് തന്റെ ബുക്ക് എങ്ങനെയുണ്ടെന്നറിയാൻ ഒരു സന്ദേശം അയച്ചു. "?" ഇതായിരുന്നു സന്ദേശം.
പ്രസാധകന്റെ മറുപടിയോ... "!".
കൂട്ടുകാർ ടൈറ്റാനിക്കിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? 1912 ഏപ്രിൽ 15ന് ടൈറ്റാനിക്ക് മുങ്ങുന്നതിന് തൊട്ടുമുന്പ് അതിൽ നിന്നും ഒരു ടെലഗ്രാഫ് സന്ദേശം അയച്ചു. "SOS SOS CQD CQD Titanic. We are sinking fast. Passengers are being put into boats. Titanic." എന്നായിരുന്നു ആ സന്ദേശം.
1897ൽ മാർക് ട്വയിൻറെ മരണവാർത്ത യു.എസ്.പത്രങ്ങൾ പ്രസിദ്ധീകരിച്ചു. അന്ന് ലണ്ടനിൽനിന്നും ഒരു ടെലഗ്രാഫ് സന്ദേശം എത്തി. "The reports of my death are greatly exaggerated." ഈ സന്ദേശം അയച്ചത് മറ്റാരുമായിരുന്നില്ല....മാർക് ട്വയിൻ തന്നെയായിരുന്നു.
റൈറ്റ് സഹോദരൻമാരാണ് വിമാനം കണ്ടുപിടിച്ചതെന്ന് നിങ്ങൾക്കറിയാമല്ലോ.? 1903ൽ ഈ വിവരം അവർ ലോകത്തെയറിയിച്ചത് ഒരു ടെലഗ്രാഫ് സന്ദേശത്തിലൂടെയായിരുന്നു. "Successful four flights Thursday morning" എന്നായിരുന്നു ആ സന്ദേശം.

1947ൽ നമുക്ക് സ്വാതന്ത്യം ലഭിച്ചതിനുശേഷം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമൻറ് ആറ്റ്ലിക്ക് ഒരു ടെലഗ്രാഫ് സന്ദേശം അയച്ചു. കാശ്മീർ പാകിസ്താൻ പിടിച്ചെടുത്തെന്നും സഹായിക്കണമെന്നുമായിരുന്നു ആ സന്ദേശത്തിൻറെ ഉള്ളടക്കം.
ടെലഗ്രാഫിൻറെ കഥ ഇവിടെ തീരുന്നില്ല... കൂടുതൽ വിവരങ്ങൾ കൂട്ടുകാർ കണ്ടെത്തുമല്ലോ???....പഴമയുടെ പൊടിപടലങ്ങൾ പിടിക്കാതെ നമ്മുടെ മനസ്സിൽ എന്നുമൂണ്ടാവട്ടെ ആ നിനച്ചിരിക്കാത്ത അതിധി..!!!
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.