ഇന്നത്തെ ചിന്താവിഷയം

എൽ.ഡി.സി വിജ്ഞാപനം പുറത്തുവന്നു.... അപേക്ഷ സെപ്റ്റംബർ നാലുവരെ.

കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ എൽ.ഡി.ക്ലർക്ക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. സെപ്റ്റുബർ നാലുവരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. തിരുവനന്തപുരം, കാസർകോഡ് ജില്ലകളിൽ നവംബർ 9 നും കൊല്ലം, കണ്ണൂർ ജില്ലകളിൽ നവംബർ 23 നും പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ഡിസംബർ 7 നും എറണാകുളം, വയനാട് ജില്ലകളിൽ 2014 ജനുവരി 4 നും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ജനുവരി 18 നും കോട്ടയം, പാലക്കാട് ജില്ലകളിൽ ഫെബ്രുവരി 8 നും മലപ്പുറം, ഇടുക്കി ജില്ലകളിൽ ഫെബ്രുവരി 22 നും പരീക്ഷ നടക്കും. 
        തസ്തികമാറ്റം വഴി അപേക്ഷിക്കുന്നവരുടെ പരീക്ഷ മാർച്ച് 1 നു നടക്കും. ഉച്ചയ്ക്ക് 2 മണി മുൽ 3.15 വരെയാണ് പരീക്ഷാസമയം. എന്നാൽ ഉദ്യോഗാർത്ഥികൾ 1.30 നുതന്നെ പരീക്ഷാസെന്ററുകളി ഹാജരാകണം. ഈ പരീക്ഷ അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് 2015 മാർച്ച് 31 നായിരിക്കും നിലവിൽ വരിക. 
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താത്തവർ അത് ചെയ്തതിനുശേഷം അവരവരുടെ പ്രൊഫൈലിൽക്കൂടിവേണം അപേക്ഷ സമർപ്പിക്കാൻ. ഇതിനുള്ള ലിങ്ക് ഈ ബ്ലോഗിന്റെ http://sthity.blogspot.in/ വലതുവശത്തെ സൈഡ്ബാറിൽ ലഭ്യമാണ്. കേരള നോട്ടിഫിക്കേഷൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....... പി.എസ്.സി യുടെ വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....... 
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................