പതിവുരീതിയിൽ നിന്നും വ്യതിചലിച്ച് സർക്കാർ ജീവനക്കാർക്ക് ഇത്തവണ ഓണം അഡ്വാൻസായി ശമ്പളത്തിന്റെ 25% മാത്രം നൽകിയാൽ മതിയെന്ന് സർക്കാർ തീരുമാനം.
അനിയന്ത്രിത വിലക്കറ്റത്തിനുമുൻപിൽ മാസശമ്പളം ഒന്നിനുംതികയാതെ വരുന്ന ഓണക്കാലത്ത്
അഡ്വാൻസുകൂടി വെട്ടിക്കുറച്ചത് സർക്കാർ ജീവനക്കാർക്ക് ഇരുട്ടടിയായി.
ഇതുസംബന്ധിച്ചുള്ള ധനവകുപ്പിന്റെ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. കടുത്ത
സാമ്പത്തികഞെരുക്കമാണ് ഇത്തരം ഒരു തീരുമാനത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. സാധാരണ
ഒരു മാസത്തെ ശമ്പളം അഡ്വാൻസായി നൽകാറുണ്ട്. അഡ്വാൻസ് തുക ഒക്ടോബർ മാസം ലഭിക്കുന്ന
ശമ്പളത്തിൽനിന്നും തിരിച്ചുപിടിക്കും.
ഓണം അഡ്വാൻസ് സംബന്ധിച്ചുള്ള ധനവകുപ്പിന്റെ ഉത്തരവ്
ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ......
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.