ഈ വർഷം സ്റ്റാഫ് ഫിക്സേഷൻ നടത്തുമ്പോൾ അധ്യാപകർ അധികമുള്ള
സ്കൂളുകളിലെ പുറത്തുപോകേണ്ടിവരുന്ന ആദ്യ അധ്യാപകനെ
ഹെഡ്മാസ്റ്റർക്കുപകരം ക്ലാസ്സെടുക്കാൻ നിയോഗിക്കുമെന്നും ശേഷിക്കുന്ന അധ്യാപകരെ സർവീസിൽ
നിലനിർത്തുന്നതിന് 1:30, 1:35 അടിസ്ഥാനത്തിൽ അധ്യാപകവിദ്യാർത്ഥി അനുപാതം
കണക്കാക്കുമെന്നും പൊതുവിദ്യാഭ്യാസസെക്രട്ടറി വ്യക്തമാക്കി. ഇത്തരം സ്കൂളുകളിൽ ഹെഡ്മാസ്റ്റർ
ഭരണകാര്യങ്ങളിൽമാത്രം ശ്രദ്ധിച്ചാൽ മതിയാകും.
കെ.ഇ.ആർ അനുസരിച്ച് മുൻപ് നിലനിന്ന രീതിയിൽത്തന്നെയാവും
ബാക്കിയുള്ള സ്കൂളുകളിൽ ഫിക്സേഷൻ. അധ്യാപകർ പുറത്തുപോകേണ്ടുന്ന സ്കൂളുകളിൽമാത്രമാവും
പുതിയരീതി നടപ്പിലാക്കുക. കൂടാതെ നിലവിലെ അധ്യാപകതസ്തികകളുടെ പേരിനും
മാറ്റമുണ്ടാവും. പ്രൈമറി സ്കൂൾ ടീച്ചർ, സെക്കന്ററി സ്കൂൾ ടീച്ചർ, ഹയർ സെക്കന്ററി സ്കൂൾ
ടീച്ചർ എന്നിങ്ങനെയാവും തസ്തികകൾ പുനർനാമകരണം ചെയ്യുക. കെ-ടെറ്റ് 1 എഴുതുന്നവർക്ക്
കെ-ടെറ്റ് 2 കൂടി എഴുതാൻ അവസരം നൽകും. 60 കുട്ടികളിൽ താഴെയുള്ള സ്കൂളുകളിൽ
ഒരു ഡിവിഷന് ഒരു ടീച്ചർ എന്ന സ്ഥിതി ഉറപ്പാക്കും.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.