കേരള എൻട്രൻസ് കമ്മീഷണർ എം.ബി.ബി.എസ്/ബി.ഡി.എസ് രണ്ടാം ഘട്ട
അലോട്ട്മെന്റ് നടപടികൾ
മരവിപ്പിച്ചു. നേരത്തെ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു.
അലോട്ട്മെന്റ് തീയതിയും പ്രഖ്യാപിച്ചിരുന്നു. എം.ബി.ബി.എസ്/ബി.ഡി.എസ് ഓൾ ഇന്ത്യ
ക്വോട്ടയിലെ ഒഴിവുവന്ന സീറ്റുകളുടെ വിവരം സംസ്ഥാന സർക്കാരുകൾക്ക് ലഭ്യമാക്കുന്നത് 2013-ലെ സിവിൽ
റിട്ട് (നമ്പർ 737) പെറ്റീഷനിൽമേൽ ബഹു.സുപ്രീം കോടതി 28.08.2013 ഉത്തരവ് പ്രകാരം
മരവിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഒഴിവുവന്ന ഓൾ ഇന്ത്യ ക്വോട്ടയിലെ സീറ്റുകൾ നികത്തുന്നത്
ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ തടഞ്ഞുകൊണ്ടും ഉത്തരവായിട്ടുണ്ട്. പുതുക്കിയ
തീയതികൾ പിന്നീട് അറിയിക്കും.
ഇതു സംബന്ധിച്ച് കേരള എൻട്രൻസ് കമ്മീഷണർ പുറത്തിറക്കിയ
പത്രക്കുറിപ്പ് കാണാൻ ഇവിടെ
ക്ലിക്ക് ചെയ്യൂ.......
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.