കേരളത്തിന്റെ സാങ്കേതികരംഗത്തിന് പുതിയ മാനം നല്‍കിക്കൊണ്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 20 ലക്ഷം വിദ്യാര്‍ഥികളുടെ സംവാദത്തില്‍ ഏര്‍പ്പെടുന്നു. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ വകുപ്പു മന്ത്രി ശ്രീ പി.കെ.കുഞ്ഞാലിക്കുട്ടിയും പരിപാടിയില്‍ പങ്കെടുക്കും..
കേരളത്തിലെ യുവാക്കളുടെ സംരംഭകത്വശേഷിയും ശക്തിയും ഒര്‍മപ്പെടുത്തുന്നതിനായി സപ്തംബര്‍ 12ന് നടത്തുന്ന സംരംഭകത്വ ദിനാചാരണത്തിന്റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് സംവദിക്കുക. ഗുഗിള്‍ പ്ലസ് 'ഹാങ് ഔട്ട്' വഴിയാണിത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പരിപാടി.
ഭാവിയില്‍ തൊഴിലന്വേഷകരാകാതെ തൊഴില്‍ദാതാക്കളായി മാറാന്‍ കേരളത്തിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ പ്രോത്‌സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംരംഭകത്വ ദിനാചാരണം.
സംരംഭകത്വ നയവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ഭാവിപരിപാടികളെപ്പറ്റിയും തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ യുവാക്കളെ പിന്തുണയ്ക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെപ്പറ്റിയും മുഖ്യമന്ത്രി വിശദീകരിക്കും.
യുട്യൂബിലൂടെയും (www.youtube.com/oommenchandykerala) 'ഹാംഗ്ഔട്ട് ഓണ്‍ എയ'റിലൂടെയും മുഖ്യമന്ത്രിയുടെ സന്ദേശം തല്‍സമയം സംപ്രേഷണം ചെയ്യും. ക്യാംപസുകളില്‍ ഇത് ലൈവായി പ്രദര്‍ശിപ്പിക്കാന്‍ കോളജുകള്‍ക്കും സ്‌ക്കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.