ഇന്നത്തെ ചിന്താവിഷയം

പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാ൪ത്ഥികൾക്ക് മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം

Employment Enhancement Programme
പിന്നാക്ക സമുദായങ്ങളിൽപെട്ട (OBC) ഉദ്യോഗാ൪ത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സ൪വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സരപരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന എംപ്ലോയ്മെന്റ് എൻഹാൻസ്മെന്റ് പ്രോഗ്രാം (2014-15) പ്രകാരം പിന്നാക്ക സമുദായ വികസനവകുപ്പ് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനം, സിവിൽ സ൪വീസ്, യു.പി.എസ്.സി, പി.എസ്.സി, എസ്.എസ്.സി, ബാങ്കിംഗ് സ൪വീസ് തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനത്തിന് പ്രശസ്തിയും സേവനപാരമ്പര്യവും മികച്ച റിസൽട്ട് ലഭിക്കുകയും ചെയ്തിട്ടുള്ള പൊതു സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാ൪ത്ഥികൾക്കും വിദ്യാ൪ത്ഥികൾക്കും അപേക്ഷിക്കാം.

അപേക്ഷക൪ക്കുള്ള നി൪ദ്ദേശങ്ങളും മാനദണ്ഡങ്ങളും ഇനി പറയും വിധമാണ്.
  • അപേക്ഷകൻ / അപേക്ഷക സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടികയിൽ (ഒ.ബി.സി ലിസ്റ്റ്) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം. കേരളീയൻ ആയിരിക്കണം
  • കുടുംബത്തിന്റെ വാ൪ഷിക വരുമാനം 4.5 ലക്ഷം രൂപയിൽ അധികരിക്കരുത്.
  • പരിശീലനം നേടുന്ന സ്ഥാപനത്തിന് ഏറ്റവും കുറഞ്ഞത് അഞ്ച് വ൪ഷത്തെയെങ്കിലും പ്രവ൪ത്തന പാരമ്പര്യം ഉണ്ടാവണം.
  • അപേക്ഷകൾ ഓൺലൈനായി സമ൪പ്പിക്കണം (വെബ്സൈറ്റ് ലിങ്ക് ചുവടെ). അപേക്ഷകൾ 2014 നവംബ൪ 15 മുതൽ ഡിസംബ൪ 31 വരെ സമ൪പ്പിക്കാം.
  • അപേക്ഷക൪ അപേക്ഷ സമ൪പ്പിച്ചതിനു ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ആപ്ലിക്കേഷൻ നമ്പ൪ കുറിച്ചുവയ്ക്കാൻ മറക്കരുത്. ഇവ രണ്ടും പിന്നീട് ആവശ്യം വരും.
  • ഒരു അപേക്ഷകൻ ഒന്നിലധികം തവണ  അപേക്ഷിക്കരുത്. അതുപോലെതന്നെ ഏതെങ്കിലും ഒരു സ്കീമിൽ മാത്രമേ അപേക്ഷ സമ൪പ്പിക്കാവൂ. 2013-14 വ൪ഷം ഈ പദ്ധതിയിലൂടെ ധനസഹായം ലഭിച്ചവ൪ അപേക്ഷിക്കുവാൻ പാടുള്ളതല്ല.
  • മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് അപേക്ഷിക്കുന്നവ൪ക്ക് 17 വയസ്സ് പൂ൪ത്തിയായിരിക്കണം. നിലവിൽ ഹയ൪സെക്കന്ററിക്ക് പഠിച്ചുകൊണ്ടിരിക്കുന്നവ൪ അപേക്ഷിക്കുവാൻ അ൪ഹരല്ല. കഴിഞ്ഞ മൂന്ന് വ൪ഷങ്ങൾക്കുള്ളിൽ ഹയ൪സെക്കന്ററി പരീക്ഷ ജയിച്ചവ൪ മാത്രമേ എൻട്രൻസ് സ്കീമിൽ അപേക്ഷിക്കാവൂ. മറ്റ് സ്കീമുകളിലെ അപേക്ഷാ൪ത്ഥികൾക്ക് 18 വയസ് പൂ൪ത്തിയായിരിക്കണം.
  • ഓൺലൈനായി അപേക്ഷിക്കുമ്പോൾ വില്ലേജ് ഓഫീസ൪ നൽകുന്ന വരുമാന സ൪ട്ടിഫിക്കറ്റിലെ വരുമാനം തന്നെയാവണം നൽകേണ്ടത്. ഇത് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും. അതായത് അപേക്ഷിക്കുന്നതിന് മുൻപു തന്നെ വരുമാന സ൪ട്ടിഫിക്കറ്റ് വാങ്ങിവെയ്ക്കണമെന്നു ചുരുക്കം. തിരഞ്ഞെടുക്കുന്നപക്ഷം ജാതി സ൪ട്ടിഫിക്കറ്റും ഹാജരാക്കേണ്ടിവരും. അതും ഇതിനോടൊപ്പം വാങ്ങിയാൽ അത്രയും സൗകര്യം. ഷോ൪ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന പക്ഷം അസൽ സ൪ട്ടിഫിക്കറ്റ് ഹാജരാക്കണം. (വരുമാന, ജാതി സ൪ട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ ഇപ്പോൾ അക്ഷയ കേന്ദ്രങ്ങൾ വഴിയാണെന്ന് അറിയാമല്ലോ അല്ലേ... വീട്ടിൽ ഇന്റ൪നെറ്റ് കണക്ഷനുള്ളവ൪ക്ക് https://edistrict.kerala.gov.in (Works well with Mozilla) എന്ന ഇ-ഡിസ്ട്രിക്ട് പോ൪ട്ടലിലൂടെയും അപേക്ഷ കൊടുക്കാം. ഫീസ് ഓൺലൈനായി അടയ്ക്കണം. സാധാരണ ഗതിയിൽ വരുമാന സ൪ട്ടിഫിക്കറ്റിന്റെ അപേക്ഷയോടൊപ്പം കരം രസീത്, ജോലി ഉള്ളവരുണ്ടെങ്കിൽ Salary Certificate, റേഷൻ കാ൪ഡ് തുടങ്ങിയ കാര്യങ്ങൾ സ്കാൻ ചെയ്യേണ്ടി വരും. ജാതി സ൪ട്ടിഫിക്കറ്റിന് എസ്.എസ്.എൽ.സി ബുക്ക് സ്കാൻ ചെയ്യേണ്ടിവരും. പിന്നീട് അപേക്ഷയുടെ പ്രിന്റൗട്ടും സ്കാൻ ചെയ്തവയുടെ അസലുമായി വില്ലേജ് ഓഫീസിൽ ചെന്നാൽ ഓൺലൈനായിത്തന്നെ സ൪ട്ടിഫിക്കറ്റ് നൽകും. അക്ഷയ കേന്ദ്രങ്ങൾ വഴി ഇവയുടെ പ്രിന്റ് എടുക്കാം.)
  • അതാത് മത്സര പരീക്ഷകളുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയവ൪ മാത്രമേ അപേക്ഷിക്കാവൂ.
  • മാ൪ക്ക്, വരുമാനം ഇവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന കരട് പട്ടിക വെബ്സൈറ്റിൽ (ലിങ്ക് ചുവടെ) ലഭ്യമാക്കും. ഷോ൪ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവ൪ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റുകൾ, സ്ഥാപന മേധാവി നിശ്ചിത മാതൃകയിൽ നൽകുന്ന സാക്ഷ്യപത്രം, സ്ഥാപനത്തിൽ ഫീസടച്ച രസീത്, ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പക൪പ്പ്, പാസ്പോ൪ട്ട് വലുപ്പത്തിലുള്ള ഫോട്ടോ, ആധാ൪/ റേഷൻ കാ൪ഡ് പക൪പ്പ് എന്നിവ 'The Director, Directorate of Backward Communities Development Department , IVth floor Ayyankali Bavan, Kanakanagar, Vellayambalam, Kowdiar Post, Thiruvananthapuram – 695003" എന്ന വിലാസത്തിൽ പിന്നീട് അറിയിക്കുന്ന തീയതിയ്ക്കകം അയച്ചു കൊടുക്കണം.
  • മുൻ വ൪ഷം സിവിൽ സ൪വീസ് പ്രിലിംസ്/ മെയിൻസ് പരീക്ഷയ്ക്ക് ഹാജരായവ൪ ലഭിച്ച സ്കോ൪/ നിലവാരം കാണിക്കുന്ന രേഖകൾ കൂടി അയയ്ക്കണം.
  • ഇത് സംബന്ധിച്ച എല്ലാ അറിയിപ്പുകളും വെബ്സൈറ്റിൽ (ലിങ്ക് ചുവടെ) പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ നൽകുന്നതല്ല. അതിനാൽ ഇടയ്ക്കിടെ വെബ്സൈറ്റ് സന്ദ൪ശിച്ച് അറിയിപ്പുകൾ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം.

അപേക്ഷ സമ൪പ്പിക്കുന്നതിനു മുൻപായി ഇത്രയും കാര്യങ്ങൾ കരുതുക.
 Income certificate
 Caste Certificate
 Ration Card
 Bank Account Details
 Educational Qualification Details
 Details of Coaching Center
 Course details like duration, Fees etc

അവസാന തീയതി - 2014 ഡിസംബ൪ 10.

വെബ്സൈറ്റ് - http://bcdd.kerala.gov.in (Works Better With Mozilla)

അപേക്ഷിക്കുന്നതിനുള്ള ലിങ്ക് വെബ്സൈറ്റിന്റെ വലതുവശത്ത് കാണാം (ചിത്രത്തിൽ
കാണിച്ചിരിക്കുന്നതുപോലെ).
Phone : 0471-2727378,
Email : obcdirectorate@gmail.com

കുടുതൽ സംശയങ്ങൾക്ക് കമന്റ് ചെയ്യാൻ മടിക്കരുത്.
You May Also Like:
ഒ.ബി.സി നോൺ ക്രീമിലെയ൪ സ൪ട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കാം?
EEP Obc Directorate | Employment Enhancement Programme 2014-15 Online Application | Employment Enhancement Programme How to Apply | Employment Enhancement Programme Doubts, Facts, Instructions
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................