ഇന്നത്തെ ചിന്താവിഷയം

44 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം - അപേക്ഷ 17 വരെ

ഐ.സി.ഡി.എസ് സൂപ്പ൪വൈസ൪, ബിവറേജസ് കോ൪പറേഷൻ അസിസ്റ്റന്റ്, ഫാ൪മസിസ്റ്റ് തുടങ്ങി 44 തസ്തികകളിൽ കേരള പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ വിഭാഗത്തിൽ 37 തസ്തികകളും എസ്.സി/ എസ്.ടി സ്പെഷൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ 4 തസ്തികകളും തസ്തിക മാറ്റം വഴിയുള്ള മൂന്ന് തസ്തികകളിലുമാണ് 15.11.2014ലെ അസാധാരണ ഗസറ്റ് വഴി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കാറ്റഗറി നമ്പ൪ 410/2014 മുതൽ 453/2014 വരെയുള്ളവയാണ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അപേക്ഷ സമ൪പ്പിക്കേണ്ട അവസാന തീയതി : 2014 ഡിസംബ൪ 17 രാത്രി 12 മണി. ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി വേണം അപേക്ഷ സമ൪പ്പിക്കുവാൻ. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവ൪ അത് നടത്തിയതിനു ശേഷം വേണം അപേക്ഷ സമ൪പ്പിക്കുവാൻ. അപേക്ഷ സമ൪പ്പിക്കുന്നവ൪ ഒരു വ൪ഷത്തിനകം എടുത്ത ഫോട്ടോ Upload ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതിന് കാരണമാകും. ഫോട്ടോയിൽ പേരും ഫോട്ടോ എടുത്ത തീയതിയും വെള്ള ചതുരാകൃതിയിലുള്ള പ്രതലത്തിൽ ഫോട്ടോയ്ക്ക് താഴെ വശത്തായി നൽകണം. കമ്മീഷന്റെ വെബ്സൈറ്റ് - http://www.keralapsc.gov.in

Kerala PSC notification | Kerala PSC One Time Registration | KPSC OTR | Kerala PSC Jobs | Govt Jobs Kerala | Beverages BEVCO Assistant ICDS Supervisor Notification
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................