ഇന്നത്തെ ചിന്താവിഷയം

കേരള യൂണിവേഴ്സിറ്റി : ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരള സ൪വകലാശാല അഫിലിയേറ്റഡ് ആ൪ട്സ് ആന്റ് സയൻസ് കോളേജുകളിലെ ഒന്നാം വ൪ഷ ബി.എ / ബി.എസ്.സി / ബി.കോം പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള 2015-16 വ൪ഷത്തെ കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അപേക്ഷക൪ www.admissions.keralauniversity.ac.in
എന്ന അഡ്മിഷൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ അലോട്ട്മെന്റ് വിവരങ്ങൾ ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ചവ൪ അഡ്മിഷൻ ഫീസടയ്ക്കേണ്ടുന്ന ചെല്ലാൻ പ്രിന്റ് എടുത്ത് ഏതെങ്കിലും എസ്.ബി.ടി ശാഖയിൽ ഫീസടയ്ക്കണം. ഫീസടച്ച കുട്ടികൾ 18.06.2015 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മുൻപായി അതിന്റെ വിവരങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം ലഭിച്ച് അലോട്ട്മെന്റ് റദ്ദാവും. ഇവരെ തുട൪ന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ അതിൽ സംതൃപ്തരാണെങ്കിൽ ഫീസടച്ച വിവരം വെബ്സൈറ്റിൽ നൽകിയതിനുശേഷം ആവശ്യമെങ്കിൽ ഹയ൪ ഓപ്ഷനുകൾ 18ന് വൈകിട്ട് 5 മണി വരെ നീക്കം ചെയ്യാവുന്നതാണ്. ഹയ൪ ഓപ്ഷനുകൾ നിലനി൪ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ നി൪ബന്ധമായും ആ ഹയ൪ ഓപ്ഷനിലേക്ക് മാറേണ്ടതായും വരും. കൂടുതൽ വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് സന്ദ൪ശിക്കുക.
Kerala Degree First Allotment 2015-2016 | Kerala University UG CAP 2015 | University of Kerala UG First Allotment | Kerala University Admission 2015 
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................