ഇന്നത്തെ ചിന്താവിഷയം

പ്ലസ് വൺ : ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പട്ടിക ചൊവ്വാഴ്ച (ജൂണ്‍ 16) രാവിലെ പ്രസിദ്ധീകരിക്കും. ആദ്യലിസ്റ്റ് പ്രകാരമുളള വിദ്യാര്‍ത്ഥി പ്രവേശനം 16 മുതല്‍ 18 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വി.എച്ച്.എസ്.സി (വൊക്കേഷണൽ ഹയ൪സെക്കന്ററി) അലോട്ട്മെന്റ് വിവരങ്ങൾ എന്ന www.vhscap.kerala.gov.in വെബ്സൈറ്റിലൂടെ അറിയാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അതാത് സ്‌കൂളില്‍ ജൂണ്‍ 18 ന് അഞ്ച് മണിക്ക് മുമ്പ് നിര്‍ബന്ധമായി പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്ന് പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്ക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട. താല്ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുളള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുളള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം നിശ്ചിത സമയത്തിനുളളില്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണം.

ഇക്കൊല്ലം ഏകജാലകരീതിയിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ ആകെ 5,18,353 വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ 3,61,430 സീറ്റുകളിലേക്കും എയിഡഡ് സ്‌കൂളുകളിലെ 2,41,589 മെരിറ്റ് സീറ്റുകളിലേക്കും മാത്രമാണ് ഏകജാലകരീതിയിലൂടെ പ്രവേശനം. ബാക്കിയുളള സീറ്റുകള്‍ എയിഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്/ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളും അണ്‍ എയിഡഡ് സ്‌കൂളുകളിലെ സീറ്റുകളുമാണ്. ഈ അലോട്ട്‌മെന്റില്‍ 2, 01, 751 അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ സംവരണ സീറ്റുകളില്‍ 39,808 ഒഴിവുണ്ട്. മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റില്‍ ഈ ഒഴിവുകളിലേക്ക് ആദ്യം ഒ.ഇ.സി. വിഭാഗത്തെ പരിഗണിക്കും. പിന്നീടും ഒഴിവുകളുണ്ടെങ്കില്‍ ഈ സീറ്റുകളെ പൊതു മെരിറ്റ് സീറ്റുകളായി പരിഗണിച്ച് ഒ.ബി.സി യിലെ ഈഴവ, മുസ്ലീം, ലത്തീന്‍ കത്തോലിക്ക/ എസ്.ഐ.യു.സി/ ആംഗ്ലോ ഇന്‍ഡ്യന്‍, മറ്റ് പിന്നാക്ക ക്രിസ്ത്യന്‍, മറ്റ് പിന്നാക്ക ഹിന്ദു, വിശ്വകര്‍മ അനുബന്ധ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവര്‍ക്ക് ലഭിക്കുന്ന സംവരണ ശതമാന പ്രകാരം നല്‍കും. അവശേഷിക്കുന്ന സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനും നല്‍കും.

രണ്ടാമത്തെ അലോട്ട്‌മെന്റിന് ശേഷം ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കും. ഇക്കൊല്ലം പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച വിഭിന്നശേഷി വിഭാഗത്തിലുളള എല്ലാവര്‍ക്കും അവര്‍ ആവശ്യപ്പെട്ട ആദ്യ ഓപ്ഷനില്‍ തന്നെ അലോട്ട്‌മെന്റ് നല്‍കിയിട്ടുണ്ട്. ഇതിന് ആവശ്യമുളള സ്‌കൂളുകളില്‍ അധിക സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ട ഒന്നാം സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 17 ന് രാവിലെ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളള നിര്‍ദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുളളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.
Plus One First Allotment 2015 | hsCAP 2015 | Kerala Higher Secondary Admission 2015 | SWS | hse Kerala First Allotment | Plus One Allotment dates
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................