ഇന്നത്തെ ചിന്താവിഷയം

പ്ലസ് വൺ : ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഏകജാലകരീതിയിലുള്ള പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. സ്കൂളുകളിൽനിന്നും വെരിഫിക്കേഷൻ പൂ൪ത്തിയാക്കിയ അപേക്ഷകളും അതിൻപ്രകാരം അലോട്ട് ചെയ്യപ്പെട്ടേക്കാവുന്ന ഓപ്ഷനുകളും പരിഗണിച്ചാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ട്രയൽ അലോട്ട്മെന്റ് www.hscap.kerala.gov.in എന്ന വെൈബ്സൈറ്റ് വഴി അറിയാവുന്നതാണ് (ലിങ്ക് ചുവടെ). ജൂൺ 8, 9 തീയതികളിൽ (തിങ്കൾ, ചൊവ്വ) ട്രയൽ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ട്രയൽ അലോട്ട്മെന്റിനുശേഷവും ആവശ്യമെങ്കിൽ ഓപ്ഷനുകൾ അടക്കമുള്ള വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്. തിരുത്തലിനുള്ള അപേക്ഷകൾ ജൂൺ 9ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമ൪പ്പിച്ച സ്കൂളിൽ നൽകണം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള അവസാന അവസരമായിരിക്കും ഇത്. വിഭിന്നശേഷി വിഭാഗത്തിലുൾപ്പെട്ട കുട്ടികൾ ജൂൺ 25നകം അപേക്ഷയിൽ ജില്ലാതല കൗൺസലിംഗ് സമിതിക്കുമുൻപാകെ ഹാജരായി റഫറൻസ് നമ്പ൪ അപേക്ഷയിൽ ഉൾപ്പെടുത്തണം.
ഓൺലൈൻ അപേക്ഷ അന്തിമമായി സമ൪പ്പിച്ചതിനുശേഷം വെരിഫിക്കേഷനായി സ്കൂളുകളിൽ സമ൪പ്പിക്കാത്തവ൪ക്ക് ജൂൺ 9ന് വൈകുന്നേരം 5 മണി വരെ അവസാന അവസരം ലഭിക്കുന്നതാണ്.
പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂൺ 16ന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ജൂലൈ 8ന് ആരംഭിക്കും. വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ജൂൺ 10ന് പ്രസിദ്ധീകരിക്കും.
Useful Links
Plus One Trial Allotment Results - [ Click here ]
Plus One Admission Website - [ Click here ]
VHSE Admission Website - [ Click here ]
Kerala Plus One Trial Allotment | HSE Plus One Admission Dates | Kerala Plus One Allotment Dates | Higher Secondary Trial Allotment Results | Plus One First Allotment | Single Window Admission | SWS
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................