ഇന്നത്തെ ചിന്താവിഷയം

HSE's Last Working Saturday.

ഹയ൪സെക്കന്ററി സ്കൂളുകളിലെ അവസാന ശനി ഇന്ന്. ജൂലൈ മുതൽ ഹയ൪സെക്കന്ററിക്ക് ശനി പ്രവൃത്തിദിനമായിരിക്കുകയില്ല. ലബ്ബ കമ്മിറ്റി ശുപാ൪ശ അനുസരിച്ചാണ് ഈ പരിഷ്കാരം. ഇതു സംബന്ധിച്ച ഉത്തരവ് [ സ.ഉ.(കൈ.)നം. 117/2014/പൊവി ] ജൂൺ 26നു് പുറത്തിറങ്ങി. നിലവിൽ ഹയ൪സെക്കന്ററി സ്കൂളുകൾക്ക് രാവിലെ 9.30 മുതൽ 4.15 വരെ എന്ന സമയക്രമത്തിൽ ആഴ്ചയിലെ ആറ് പ്രവൃത്തിദിവസങ്ങളിലായി ആകെ 47 പിരീയഡുകളാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രവൃത്തിദിനം അഞ്ചായി ചുരുങ്ങുന്നതോടുകൂടി തിങ്കൾ മുതൽ വ്യാഴം വരെ പ്രവൃത്തിസമയം രാവിലെ 9.00 മുതൽ 4.30 വരെ 10 പിരീയഡുകളായിരിക്കും. വെള്ളിയാഴ്ചകളിൽ ഇത് 7 പിരീയഡുകളായിരിക്കും. വിശദമായ സമയക്രമം ചുവടെ നൽകിയിരിക്കുന്നു. 2014 ജൂലൈ 1 മുതൽ ഇത് നിലവിൽ വരും.

| HSE Kerala | hse working days tobe five | higher secondary kerala | higher secondary working days |
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................