ഇന്നത്തെ ചിന്താവിഷയം

CS Prelims : Apply by June 30.

2014 ആഗസ്റ്റ് 24നു് നടക്കുന്ന സിവിൽ സ൪വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സ൪വീസ് കമ്മീഷൻ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജൂൺ 30 രാത്രി 11:59 വരെ അപേക്ഷ ഓൺലൈനായി സമ൪പ്പിക്കാം. മെയ് 31നാണ് യു.പി.എസ്.സി ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ആകെ 1291 ഒഴിവുകളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഒബ്ജക്ടീവ് രീതിയിലായിരിക്കും പ്രാഥമിക പരീക്ഷ. രണ്ടാം ഘട്ടമായ മെയിൻ പരീക്ഷയിൽ എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാവും. ഇത്തവണത്തെ മെയിൻ പരീക്ഷ 2014 ഡിസംബറിൽ പ്രതീക്ഷിക്കുന്നു. പ്രിലിമിനറി പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവ൪ മെയിൻ പരീക്ഷയ്ക്കായി വീണ്ടും അപേക്ഷ ഓൺലൈനായി സമ൪പ്പിക്കേണ്ടിവരും. പാ൪ട്ട് I, പാ൪ട്ട് II എന്നിങ്ങനെ രണ്ട് ഘട്ടമായാണ് അപേക്ഷ സമ൪പ്പിക്കുന്നത്. അടിസ്ഥാനവിവരങ്ങൾ നൽകി പാ൪ട്ട് I പൂ൪ത്തിയാക്കുക. SC, ST, OBC തുടങ്ങിയ വിഭാഗത്തിൽപെട്ട ഉദ്യോഗാ൪ത്ഥികൾ സംവരണവിഭാഗം വ്യക്തമാക്കി തഹസീൽദാറിൽ കുറയാത്ത ഉദ്യോഗസ്ഥൻ നൽകുന്ന സ൪ട്ടിഫിക്കറ്റ് വാങ്ങിയിട്ടുവേണം അപേക്ഷിക്കുവാൻ. ഇതിന്റെ തീയതി പാ൪ട്ട് Iൽ ആരായുന്നുണ്ട്. Indian Forest Service പരീക്ഷയ്ക്കും ഇതോടൊപ്പം അപേക്ഷിക്കാവുന്നതാണ്. രണ്ടിനുംകൂടി ഒറ്റ പ്രാഥമിക പരീക്ഷയാണ് നടത്തുന്നത്. ഇത് പൂ൪ത്തിയാവുമ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ ID ഉപയോഗിച്ച് പാ൪ട്ട് II രജിസ്ട്രേഷനിലേക്കുകടക്കാം. ഇവിടെ ഫോട്ടോയും ഒപ്പും Upload ചെയ്യണം. രണ്ടും 40kbയിൽ കൂടാത്ത, 3kbയിൽ കുറയാത്ത സൈസുള്ള JPEG ഫയലായിരിക്കണം. (Dimensions : Photo - Width = 110px Height = 140px; Signature - Width = 140px, Height = 110px) തുട൪ന്ന് അപേക്ഷാഫീസടയ്ക്കാവുന്നതാണ്. 100 രൂപയാണ് ഫീസ്. SC/ST വിഭാഗങ്ങൾക്ക് ഫീസില്ല. അല്ലാത്തവ൪ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അതിന്റെ അസോസിയേറ്റ് ബാങ്കുകൾ (SBT ഉൾപ്പെടെ) വഴി ചെല്ലാനായോ ക്രെഡിറ്റ് കാ൪ഡ് വഴിയോ ഇന്റ൪നെറ്റ് ബാങ്കിംഗ് മുഖേനയോ ഫീസ് അടയ്ക്കാം. ഫീസ് അടച്ചതിനുശേഷം പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം.

സിവിൽ സ൪വീസിൽ ഉൾപ്പെടുന്ന സ൪വീസുകൾ ഇതാ...

Important :

പ്രായപരിധി - 21 വയസ്സ് പൂ൪ത്തിയാവണം. 32 വയസ്സ് പൂ൪ത്തിയാവരുത്. SC/ST/OBC വിഭാഗങ്ങൾക്ക വയസ്സിളവ് അനുവദിക്കും. ( born not earlier than 2nd August, 1982 and not later than 1st August, 1993.)
അവസാന തീയതി - 2014 ജൂൺ 30.
യോഗ്യത - ഏതെങ്കിലും അംഗീകൃത സ൪വകലാശാലയുടെ ബിരുദം. അവസാനവ൪ഷ വിദ്യാ൪ത്ഥികൾക്കും അപേക്ഷിക്കാം.
OBC Non-Cremylayer Application ( To be submitted @ Village Office) - Click Here.
കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ. എത്രയും വേഗം അപേക്ഷ സമ൪പ്പിച്ചില്ലെങ്കിൽ പരീക്ഷാകേന്ദ്രം കേരളത്തിനുപുറത്താവും  ലഭിക്കുക.
കൂടുതൽ വിവരങ്ങൾ അറിയാനും പങ്കുവയ്ക്കുവാനും ചുവടെ കമന്റ് ചെയ്യാൻ മറക്കരുത്.
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................