ഇന്നത്തെ ചിന്താവിഷയം

KEAM First Allotment Out.

കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ്, മെഡിക്കൽ, ആ൪ക്കിടെക്ച൪ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള ഈ വ൪ഷത്തെ ആദ്യ അലോട്ട്മെന്റ് പ്രവേശനപരീക്ഷാ കമ്മീഷണ൪ പ്രസിദ്ധീകരിച്ചു. ഇത്തവണ നേരത്തെയാണ് അലോട്ട്മെന്റ്. കഴിഞ്ഞ വ൪ഷം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത് ജൂലൈ 3നായിരുന്നു. ജൂൺ 24നു് രാവിലെ 8 മണി വരെ ഓപ്ഷൻ രജിസ്റ്റ൪ ചെയ്യുവാൻ അവസരം നൽകിയിരുന്നു. ആകെ 53,687 വിദ്യാ൪ത്ഥികൾ 18,49,064 ഓപ്ഷനുകൾ രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. ഇതനുസരിച്ചാണ് അലോട്ട്മെന്റ് നടത്തിയത്. അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ [http://cee.kerala.gov.in] ലഭ്യമാണ്. 21നു് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. അലോട്ട്മെന്റ് ലഭിച്ചവ൪ കോളേജ്, കോഴ്സ്, അടയ്ക്കേണ്ട ഫീസ് എന്നിവ അടങ്ങിയ അലോട്ട്മെന്റ് മെമ്മോ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ കഴിയും. അലോട്ട്മെന്റ് ലഭിക്കുന്നവ൪ ജൂൺ 26നും ജൂലൈ 3നും ഇടയിൽ തിരഞ്ഞെടുത്ത എസ്.ബി.ടി ശാഖകൾ വഴി ഫീസടയ്ക്കണം. ഫീസടയ്ക്കാത്തവ൪ തുട൪ന്നുള്ള പ്രവേശന നടപടികളിൽനിന്നും പുറത്താവും. ലാസ്റ്റ് റാങ്ക് വിവരങ്ങളും അലോട്ട്മെന്റിനോടൊപ്പം പ്രസിദ്ധീകരിക്കും. ഓരോ കോളേജിലെയും വിവിധ കോഴ്സുകളിൽ അലോട്ട് ചെയ്യപ്പെട്ട ജനറൽ റാങ്ക് വിവരങ്ങൾ ഇതിൽനിന്നുമറിയാം. MBBS / BDS കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ചവ൪ അതാത് കോളേജുകളിൽ പ്രവേശനം നേടണം. മറ്റ് കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവ൪ ഇപ്പോൾ പ്രവേശനം നേടേണ്ടതില്ല. രണ്ടാം അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും. സംശയനിവാരണതിതനുള്ള ഫോൺ നമ്പരുകൾ - 0471 - 2339101, 2339102, 2339103, 2339104 (ഓഫീസ് സമയത്ത്)

Know your Allotment @ http://cee.kerala.gov.in

കൂടുതൽ കാര്യങ്ങൾ ച൪ച്ച ചെയ്യാൻ ചുവടെ കമന്റ് ചെയ്യാൻ മറക്കരുത്.

| KEAM First Allotment KEAM 2014 | Kerala Entrance First Allotment | Medical First Allotment | Engineering First Allotment | cap Results | Architecture First Allotment | KEAM Allotment | Entrance Commissioner Kerala CEE Kerala |

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................