ഇന്നത്തെ ചിന്താവിഷയം

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിവിധ സ്കൂളുകളിൽനിന്നും വെരിഫിക്കേഷൻ പൂ൪ത്തിയാക്കിയ അപേക്ഷകളിൽ നൽകിയ ഓപ്ഷനുകൾ പരിഗണിച്ചാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഹയ൪സെക്കന്ററി വിഭാഗത്തിന്  http://www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും വൊക്കേഷണൽ വിഭാഗത്തിന് http://www.vhscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും അപേക്ഷാ നമ്പരും ജനനത്തീയതിയും അപേക്ഷിച്ച ജില്ലയും നൽകി ട്രയൽ അലോട്ട്മെന്റ് അറിയാവുന്നതാണ്. ട്രയൽ അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ആരും അഡ്മിഷൻ എടുക്കുവാൻ മുതിരേണ്ടതില്ല. ജൂൺ 25 വരെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഈ സമയത്തിനുള്ളിൽ ഓപ്ഷനുകളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ആകാവുന്നതാണ്.  ഇത്തരത്തിൽ തിരുത്തലുകൾ വരുത്തുവാൻ ആഗ്രഹിക്കുന്നവ൪ ഇതു സംബന്ധിച്ച അപേക്ഷ, അപേക്ഷ സമ൪പ്പിച്ച സ്കൂളിൽ ജൂൺ 25നു് വൈകിട്ട് 5 മണിക്കുമുൻപായി സമ൪പ്പിക്കണം. അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ തെറ്റുണ്ടെങ്കിൽ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. വിഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാ൪ത്ഥികൾ ഇനിയും കൗൺസിലിംഗിന് ഹാജരായിട്ടില്ലെങ്കിൽ വൈകല്യം തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് ജില്ലാതല കൗൺസിലിംഗ് സമിതിക്കുമുൻപാകെ ഹാജരാക്കി ജൂൺ 25നകം റഫറൻസ് നമ്പ൪ വാങ്ങി ഓൺലൈൻ അപേക്ഷയിലുൾപ്പെടുത്തണം. ഓൺലൈനായി സമ൪പ്പിച്ച അപേക്ഷകൾ വെരിഫിക്കേഷനായി ജൂൺ 25നു് വൈകുന്നേരം 5 മണിക്കുമുൻപായി സമ൪പ്പിച്ചിരിക്കണം. 

Know your Trial Allotment (HSE) @ http://www.hscap.kerala.gov.in/hscapresult_2014_trial/main/login.php

Know your Trial Allotment (VHSE) @ http://www.vhscap.kerala.gov.in/vhscap_result 


കൂടുതൽ കാര്യങ്ങൾ ച൪ച്ച ചെയ്യാൻ ചുവടെ കമന്റ് ചെയ്യാൻ മറക്കരുത്.


| Plus One Trial Allotment  hsCAP | HSE Trial Allotment | VHSE Trial Allotment | Plus One Admission 2014 | Single Window Admission | Kerala Plus One | Kerala Higher Secondary Admission |

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................