ഇന്നത്തെ ചിന്താവിഷയം

KU : Third Allotment Out.

കേരള യൂണിവേഴ്സിറ്റി അണ്ട൪ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള (UG) ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിക്കാത്തതും ഈ അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ചതുമായ കുട്ടികൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് അടയ്ക്കേണ്ട ചെല്ലാന്റെ പ്രിന്റ് എടുത്ത് എസ്.ബി.ടിയുടെ ഏതെങ്കിലും ശാഖയിലൂടെ ഫീസടയ്ക്കണം. ജനറൽ വിഭാഗത്തിന് 1360 രൂപയും എസ്.സി./എസ്.ടി വിഭാഗങ്ങൾക്ക് 600 രൂപയുമാണ് ഫീസ്. 

ഈ മൂന്ന് അലോട്ട്മെന്റിലുമായി അലോട്ട്മെന്റ് ലഭിച്ചവ൪ക്ക് ഇപ്പോൾ അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതാണ്. ഇവ൪ക്ക് ജൂൺ 24 മുതൽ 28 വരെ അതാത് കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കാവുന്നതാണ്.

അഡ്മിഷൻ ഫീസ് അടച്ച വിവരം ഓൺലൈനായി വെബ്സൈറ്റിൽ നിശ്ചിത സമയത്തിനകം രേഖപ്പെടുത്തണം. ഇത്തരത്തിൽ വിവരം നൽകാത്തവരെ തുട൪ന്നുള്ള അലോട്ട്മെന്റുകളിൽനിന്നും ഒഴിവാക്കും. അതിനാൽ ഈ അലോട്ട്മെന്റിൽ സംതൃപ്തരല്ലെങ്കിൽക്കൂടി ഫീസടയ്ക്കാതിരിക്കരുത്. അത്തരത്തിലുള്ളവ൪ ഹയ൪ ഓപ്ഷൻ നീക്കം ചെയ്യാതിരുന്നാൽ മതിയാകും. 

നേരത്തെ അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവ൪ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. ലഭിച്ച അലോട്ട്മെന്റിൽ സംതൃപ്തരാണെങ്കിൽ അത്തരം അപേക്ഷക൪ക്ക് 28നു് വൈകുന്നേരം 5 മണി വരെ ഹയ൪ ഓപ്ഷനുകൾ നീക്കം ചെയ്യാം. ഹയ൪ ഓപ്ഷൻ നിലനി൪ത്തുന്നവ൪ക്ക് അടുത്ത അലോട്ട്മെന്റിൽ അവ ലഭിക്കുകയാണെങ്കിൽ നി൪ബന്ധമായും അത് സ്വീകരിക്കേണ്ടതായി വരും. 

അലോട്ട്മെൻറ് വിവരങ്ങൾ admissions.keralauniversity.ac.in  എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷാനമ്പറും പാസ് വേഡും നൽകി ലോഗിൻ ചെയ്യണം.

Know your allotement @ admissions.keralauniversity.ac.in

കൂടുതൽ കാര്യങ്ങൾ ച൪ച്ച ചെയ്യാൻ ചുവടെ കമന്റ് ചെയ്യാൻ മറക്കരുത്.

| UG Third Allotment Kerala Third Allotment | Kerala University | Kerala University Third Allotment | Kerala Degree Admision | Degree Third Allotment  | Kerala University Degree Admission 2014 | Degree in Kerala |University of Kerala Degree |

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................