2014-'15 അദ്ധ്യയന വ൪ഷത്തേക്കുള്ള പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനത്തിനുള്ള വിവിധ നടപടികൾ പുരോഗമിക്കുന്നത്. അപേക്ഷാ൪ത്ഥികൾ അപേക്ഷകളിൽ മുൻഗണനാക്രമത്തിൽ നൽകിയ ഓപ്ഷനുകൾ പരിഗണിച്ചാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഹയ൪സെക്കന്ററി വിഭാഗത്തിന് http://www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും വൊക്കേഷണൽ ഹയ൪സെക്കന്ററി വിഭാഗത്തിന് http://www.vhscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും അപേക്ഷാ നമ്പരും ജനനത്തീയതിയും അപേക്ഷിച്ച ജില്ലയും നൽകി അലോട്ട്മെന്റ് അറിയാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവ൪ക്ക് ജൂൺ 30, ജൂലൈ 1, 2 തീയതികളിൽ അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളിൽ അഡ്മിഷനെടുക്കണം. ജൂലൈ 2നു് വൈകുന്നേരം 5 മണി വരെ അലോട്ട് ചെയ്യപ്പെട്ട സ്കൂളുകളിൽ താത്കാലിക അഡ്മിഷനെടുക്കാത്തവരെ തുട൪ന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. അതിനാൽ അലോട്ട്മെന്റ് ലഭിച്ചവരാരുംതന്നെ അഡ്മിഷനെടുക്കാതിരിക്കരുത്. വൊക്കേഷണൽ വിഭാഗം വിദ്യാ൪ത്ഥികൾ ജൂൺ 30നകം പ്രവേശനം നേടിയിരിക്കണം.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.